Home Featured ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ :കർശന മാർഗ നിർദേശങ്ങളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ :കർശന മാർഗ നിർദേശങ്ങളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ കർശന സുരക്ഷാ നിർദേശങ്ങളുമായി കർണാടക ആർ.ടി.സി. ബസ് പുറപ്പെടുന്നതിന് മുമ്പ് വാതിലുകൾ നിർബന്ധമായും അടച്ചിരിക്കണമെന്നും വാതിൽ പടിയിൽനിന്ന് യാത്രചെയ്യാൻ അനുവദിക്കരുതെന്നു മുൾപ്പെടെയുള്ള നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഹവേരിയിൽ 14- കാരി ബസിൽനിന്ന് വീണ് മരിച്ച സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ സുരക്ഷയുറപ്പാക്കണമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ബസ് സർവീസിന് പുറപ്പെടുമ്പോൾ വാതിലുകൾ പ്രവർത്തന സജ്ജമാണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം, ഒരോ സ്റ്റോപ്പിൽനിന്നും യാത്രക്കാരെ കയറ്റിയശേഷം വാതിൽ അടച്ചതിന് ശേഷമേ യാത്രതുടരാൻ പാടുള്ളൂ, വാതിൽ പടിയിൽ നിൽക്കാൻ യാത്രക്കാരെ ഒരുകാരണവശാലും അനുവദിക്കരുത്. ബസ് പൂർണമായി നിന്നതിനുശേഷം മാത്രം വാതിലുകൾ തുറക്കണം. സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് വാതിൽ തുറക്കാൻ യാത്രക്കാരെ അനുവദിക്കരുത് തുടങ്ങിയവയാണ് ജീവനക്കാർക്കുള്ള പ്രധാന സുരക്ഷാ നിർദേശങ്ങൾ.

ഇക്കാര്യത്തിൽ അലംഭാവമുണ്ടായാൽ ജീവനക്കാർക്കെതിരേ നടപടിയുണ്ടാകും. മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അതത് ഡിപ്പോ അധികൃതരും ഉറപ്പാക്കണം.സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതുമുതൽ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണമേഖലയിൽ സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങളെ ആശ്രയിച്ചിരുന്നവർ ട്രാൻസ്‌പോർട്ട് ബസുകൾക്കുവേണ്ടി കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരക്ക് കുറയ്ക്കാനായി കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആവശ്യവും ശക്തമാണ്.

ബൈക്കുകളുടെ പരമാവധി വേഗത 60 വരെ മാത്രം; ഓട്ടോയ്ക്ക് 50; കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും.

മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ IOFS തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group