Home Featured കര്‍ണാടക ആര്‍ടിസി: ഈസ്റ്ററിനോട് അനുബന്ധിച്ച്‌ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

കര്‍ണാടക ആര്‍ടിസി: ഈസ്റ്ററിനോട് അനുബന്ധിച്ച്‌ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ഈസ്റ്ററിനോട് അനുബന്ധിച്ച്‌ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങി കര്‍ണാടക ആര്‍ടിസി. ഏപ്രില്‍ 5, 6 തീയതികളിലാണ് അധിക സര്‍വീസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.ഇതിനായി 12 ബസുകളെ കര്‍ണാടക ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. ഐരാവത് ക്ലാസ് ബസുകളാണ് സര്‍വീസ് നടത്തുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നവരാത്രി- ദസറ അവധി സമയത്ത് സമാനമായ രീതിയില്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നു.

അക്കാലയളവില്‍ 22 കോടി രൂപയുടെ വരുമാനമാണ് കര്‍ണാടക ആര്‍ടിസിക്ക് ലഭിച്ചത്.അഞ്ചാം തീയതിയും ആറാം തീയതി മൈസൂരില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ഓരോ ബസുകള്‍ എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്നതാണ്. അഞ്ചാം തീയതി രണ്ട് ബസുകളും, ആറാം തീയതി ഒരു ബസുമാണ് കോട്ടയത്തേക്ക് സര്‍വീസ് നടത്തുക. പാലക്കാട്ടേക്ക് അഞ്ചും ആറും തീയതികളില്‍ ബെംഗളൂരുവില്‍ നിന്ന് ഓരോ ബസ് വീതം ഉണ്ടായിരിക്കും. തൃശ്ശൂരിലേക്ക് അഞ്ചാം തീയതി ഒരു ബസും, ആറാം തീയതി രണ്ടു ബസുകളുമാണ് സര്‍വീസ് നടത്തുക. സര്‍വീസുകള്‍ കൂടുതല്‍ ലാഭകരമാക്കാന്‍ ടിക്കറ്റ് ബുക്കിംഗിന് സീസണ്‍ ഓഫര്‍ വരെ കര്‍ണാടക ആര്‍ടിസി നല്‍കാറുണ്ട്.

ഫീസില്ല, മുഴുവന്‍ MBBS സീറ്റുകളിലും സൗജന്യ പഠനം: കര്‍ണാടകയില്‍ പുതിയ മെഡിക്കല്‍ കോളേജ്

ബെംഗളൂരു: ഫീസില്ലാത്ത നൂറ് എം.ബി.ബി.എസ്. സീറ്റുകളുമായി കര്‍ണാടകയില്‍ പുതിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നു..ചിക്കബല്ലാപുരയിലെ മുദ്ദെനഹള്ളിക്കടുത്ത് സത്യസായി വില്ലേജില്‍ സ്ഥാപിച്ച ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലാണ് മുഴുവന്‍ എം.ബി.ബി.എസ്. സീറ്റുകളിലും സൗജന്യപഠനം വാഗ്ദാനം ചെയ്യുന്നത്. കോളേജിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.2023-24 അധ്യയനവര്‍ഷം കോളേജില്‍ 100 സീറ്റുകളാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുവദിച്ചത്.

നിയമപ്രകാരം 50 സീറ്റ് സര്‍ക്കാര്‍ ക്വാട്ടയിലും ബാക്കി മാനേജ്മെന്റ് ക്വാട്ടയിലുമായിരിക്കും. പ്രവേശനം നേടുന്നവര്‍ ബിരുദം നേടിയശേഷം അഞ്ചുവര്‍ഷം കോളേജിന്റെ ആശുപത്രിയില്‍ സേവനം ചെയ്യണമെന്ന് കരാറുണ്ടാക്കുമെന്ന് ലെയ്സണ്‍ ഓഫീസര്‍ ഗോവിന്ദറെഡ്ഡി അറിയിച്ചു. പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, യൂണിഫോം, ഹോസ്റ്റല്‍സൗകര്യം എന്നിവയും സൗജന്യമായിരിക്കും.ശ്രീസത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമന്‍ എക്സലന്‍സുമായാണ് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിന് വിധേയമായായിരിക്കും പ്രവേശനനടപടികള്‍. പ്രശാന്തി ബാലമന്ദിര ട്രസ്റ്റാണ് 350 കോടി രൂപ ചെലവില്‍ കോളേജ് സ്ഥാപിച്ചിരിക്കുന്നത്. 350 കിടക്കകളുള്ള ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group