ബെംഗളൂരു – മൈസൂരു അതിവേഗ പത്തുവരി പാതയിലൂടെയുള്ള യാത്രയ്ക്ക് യൂസര്‍ ഫീ ഈടാക്കാന്‍ കര്‍ണാടക ആര്‍ ടി സി തീരുമാനിച്ചു.പാത ഉപയോഗിക്കുമ്ബോള്‍ നല്‍കേണ്ട ഉയര്‍ന്ന ടോള്‍ നിരക്ക് കണക്കിലെടുത്താണ് കര്‍ണാടക ആര്‍ ടി സി യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നത്. ഇതുപ്രകാരം ആര്‍ ടി സി ബസുകളായ കര്‍ണാടക സാരിഗെ ബസ് യാത്രയ്ക്ക് 15 രൂപയും രാജ ഹംസ ബസുകള്‍ക്ക് 18 രൂപയും മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് 20 രൂപയും യാത്രക്കാര്‍ യൂസര്‍ ഫീ നല്‍കണം.
കര്‍ണാടക ആര്‍ ടി സി ബസുകളെ ആശ്രയിക്കുന്ന കേരളത്തിലെ വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ നിരക്ക് വര്‍ധന ബാധിക്കും.കര്‍ണാടക ആര്‍ ടി സി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാല്‍ നിരക്ക് വര്‍ധന ആലോചിക്കുമെന്ന് നേരത്തെ കേരള ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമാന രീതിയിലുള്ള നിരക്ക് വര്‍ധന കേരള ആര്‍ ടി സി ബസുകളിലും പ്രതീക്ഷിക്കാം. അതിവേഗ പാത വന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ബെംഗളൂരു ഡിപ്പോ കേരള ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 12ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു – മൈസൂരു അതിവേഗ പാത ഉദ്‌ഘാടനം ചെയ്തത്. ചൊവ്വാഴ്ച മുതലായിരുന്നു പാതയില്‍ ടോള്‍ പിരിവു ആരംഭിച്ചത്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച ടോള്‍ നിരക്കു പ്രകാരം ഒറ്റത്തവണ സഞ്ചരിക്കുന്നതിനു ബസുകള്‍ 460 രൂപയും മടക്ക യാത്ര ഉണ്ടെങ്കില്‍ 690 രൂപയുമാണ് നല്‍കേണ്ടത്. മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് ഒറ്റത്തവണ 500 മുതല്‍ 720 രൂപയും മടക്കയാത്രയ്ക്ക് 750 മുതല്‍ 1080 രൂപയും നല്‍കണം.
ഫ്‌ളാറ്റില്‍ അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം; 22 വയസ്സുള്ള മകള്‍ പോലീസ് കസ്റ്റഡിയില്‍
മുംബൈ: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മുംബൈ ലാല്‍ബാഗിലെ ഇബ്രാഹിം കസം ബില്‍ഡിങ്ങിന്‍റെ ഒന്നാംനിലയിലെ ഫ്‌ളാറ്റില്‍നിന്നാണ് 53-കാരിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് 53-കാരിയുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.വലിയ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്‌ളാറ്റിലെ അലമാരയ്ക്കുള്ളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഏറെ അഴുകിയനിലയിലായിരുന്നു മൃതദേഹം. അതിനാല്‍ തന്നെ ആഴ്ചകള്‍ക്ക് മുന്‍പ് മരണം സംഭവിച്ചതായാണ് പോലീസിന്റെ നിഗമനം.53-കാരിയെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞദിവസം സഹോദരന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ 22 വയസ്സുള്ള മകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 53-കാരിയെ മകള്‍ കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞരണ്ടുമാസമായി 53-കാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അയല്‍ക്കാര്‍ പോലീസിന് നല്‍കിയ മൊഴി. ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധമൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.