ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർ ടി സി. 20 ശതമാനം ചാർജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്സ് ബസുകൾക്കാണ് അധിക ചാർജ് ഈടാക്കുക. സെപ്റ്റംബർ രണ്ട് മുതൽ 12 വരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ നടത്തുന്നത്. എന്നാൽ, കേരളത്തിലേക്കുള്ള പതിവ് സർവീസുകളിൽ അധിക നിരക്ക് ഈടാക്കില്ലെന്നും കർണാടക ആർ ടി സി അറിയിച്ചു.
ഓണം നാട്ടിലെത്തി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ് കര്‍ണാടക ആര്‍ടിസിയുടെ അറിയിപ്പ്. ലോകത്ത് എവിടെയായാലും ഓണത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറിയ പങ്ക് മലയാളികളും. ആ ദിവസങ്ങളില്‍ കര്‍ണാടക ആര് ടി സി നടത്തുന്ന പ്രത്യേക സര്‍വീസിനെ നിരവധി പേര്‍ക്ക് ആശ്രയിക്കേണ്ടി വരും. ഇത് മുതലെടുത്താണ് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് കര്‍ണാടക ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കുന്നത്.
അതേസമയം, 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിൽ പോകാനാഗ്രഹിക്കുന്നവർക്കായും കര്‍ണാടക ആര് ടി സി പ്രത്യേക ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. 12 മുതൽ 15 വരെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.

പതിവു സർവീസുകൾക്കു പുറമെ 19 അധിക സര്‍വ്വീസ് കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ക്ക് പ്രത്യേക ഓഫറും കര്‍ണാടക ആര്‍ടിസി നല്‍കുന്നുണ്ട്. നാല് പേരോ അതിൽ കൂടുതലോ യാത്രക്കാർ ഒന്നിച്ചു ഒരൊറ്റ ടിക്കറ്റായി ബുക്ക് ചെയ്താൽ ടിക്കറ്റ് തുകയിൽ അഞ്ച് ശതമാനം ഇളവാണ് നല്‍കുന്നത്. ഒപ്പം മടക്കയാത്ര ടിക്കറ്റ് കൂടെ ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവും ലഭിക്കും.
ചില്ല് പൊടിച്ചുചേര്‍ത്ത പട്ടച്ചരട് കുരുങ്ങി; കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ചില്ല് പൊടിച്ചുചേര്‍ത്ത് നിര്‍മിക്കുന്ന പട്ടച്ചരടായ ‘ചൈനീസ് മഞ്ച’ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ന്യൂഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മേല്‍പ്പാലത്തിലാണ് സംഭവം. രക്ഷാബന്ധന് ആഘോഷിക്കാനായി സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വിപിന്‍ കുമാര്‍ എന്ന 35കാരനാണ് മരിച്ചത്.
മനുഷ്യര്‍ക്കും മറ്റ് ജന്തുക്കള്‍ക്കും അപകടകരമാണെന്നു കണ്ട് 2016ല്‍ ഡല്‍ഹിയില്‍ ചൈനീസ് മഞ്ചക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ ഈ മാസം ചൈനീസ് മഞ്ച കഴുത്തില്‍ കുരുങ്ങിയുള്ള രണ്ടാമത്തെ മരണമാണിത്.
ലോണിയിലുള്ള സഹോദരിയുടെ അടുത്തേക്ക് ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ പോവുകയായിരുന്നു വിപിന്‍ കുമാര്‍. മേല്‍പ്പാലത്തില്‍ വെച്ച് കഴുത്തില്‍ പട്ടച്ചരട് കുരുങ്ങുകയായിരുന്നു. കഴുത്തില്‍ കുരുങ്ങിയ ചരട് കൈകൊണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈക്കും മുറിവേറ്റു. ഹെല്‍മെറ്റ് അഴിച്ചപ്പോള്‍ കഴുത്തിലെ മുറിവില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലായിരുന്നു. വിപിന്‍കുമാറിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. പട്ടംപറത്തല്‍ മത്സരത്തിലാണ് ചൈനീസ് മഞ്ചച്ചരട് പ്രധാനമായും ഉപയോഗിക്കുന്നത്. തങ്ങളുടെ പട്ടം മറ്റ് പട്ടങ്ങളില്‍ കുരുങ്ങിയാല്‍ അവയെ മുറിച്ചെടുക്കാന്‍ വേണ്ടിയാണ് അപകടകരമായ ഈ നൂല് ഉപയോഗിക്കുന്നത്. ചില്ലിനോടൊപ്പം ലോഹഭാഗങ്ങളും പൊടിച്ചുചേര്‍ത്ത് നൂലില്‍ ചേര്‍ത്ത് ഇത് നിര്‍മിക്കാറുണ്ട്.
2016ല്‍ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികള്‍ പട്ടച്ചരട് കുരുങ്ങി ഡല്‍ഹിയില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് മഞ്ചക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ചൈനീസ് മഞ്ചയില്‍ കുരുങ്ങി ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഒരു ഡെലിവറി ബോയ് മരിച്ചിരുന്നു.