ശബരിമല മണ്ഡല കാല തീര്‍ത്ഥാടനത്തിന് സ്പെഷ്യല്‍ സര്‍വീസുകളുമായി കര്‍ണ്ണാടക ആര്‍ടിസി. കര്‍ണ്ണാടകയുടെ ബെംഗളുരു- പമ്ബ സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ തുടക്കമാകും.മകരവിളക്ക് ആയ 2022 ജനുവരി 14 വരെ പ്രതിനദിനം രണ്ട് സര്‍വീസുകളാണ് കര്‍ണ്ണാടക ആര്‍ടിസി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ടിക്കറ്റ് ബുക്കിങ് നേരത്തെ ആരംഭിച്ചു കഴിഞ്ഞു. ശബരിമല-ബാംഗ്ലൂര്‍ സര്‍വീസുകളുടെ വിശദാംശങ്ങളിലേക്ക്….
ഒരു എസി ബസും ഒരു നോണ്‍ എസി ബസുമാണ് ശബരിമല സര്‍വീസിനുള്ളത്. ഇതില്‍ രാജഹംസ നോണ്‍ എസി ബസ് ഡിസംബര് 1 മുതല്‍ ഉച്ചയ്ക്ക് 1.01 മണിക്ക് ശാന്തിനഗറില്‍ നിന്നും സര്‍വീസ് ആരംഭിക്കും. 1.31 ന് മൈസൂര്‍ റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരും. മൈസൂരില്‍ വൈകിട്ട് 4.46 എന്നീ സമയങ്ങളില്‍ എത്തിച്ചേരും. പിറ്റേദിവസം രാവിലെ 7.29ന് ബസ് നിലയ്ക്കലില്‍ എത്തിച്ചേരും.തിരികെയുള്ള സര്‍വീസ് വൈകിട്ട് 5.00 മണിക്ക് നിലക്കലില്‍ നിന്നും തുടങ്ങും. മൈസൂരില് പിറ്റേന്ന് പുലര്‍ച്ചെ 8.30നും ഉച്ചയ്ക്ക് 12ന് ബാംഗ്ലൂരിലും ബസ് എത്തും. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1153 രൂപയാണ്.ഐരാവത് എസി ബസ് സര്‍വീസ്.
ബാംഗ്ലൂര്‍-പമ്ബ രണ്ടാമത്തെ പ്രതിദിന ബസ് സര്‍വീസ് ഡിസംബര്‍ 1 മുതല്‍ തന്നെ ആരംഭിക്കും. ഈ സര്‍വീസ് ഉച്ചകഴിഞ്ഞ് 2.01 ന് ശാന്തിനഗറില്‍ നിന്നും സര്‍വീസ് ആരംഭിക്കും. 2.45ന് മൈസൂര്‍ റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരും. പിറ്റേന്ന് രാവിലെ 6.45ന് നിലക്കല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരും,മടക്ക യാത്ര വൈകിട്ട് 6.00 മണിക്ക് നിലക്കലില്‍ നിന്നാരംഭിച്ച് പിറ്റേന്ന് രാവിലെ 8.00 മണിക്ക് മൈസൂരിലും 11 മണിക്ക് ബാംഗ്ലൂരിലും എത്തിച്ചേരും. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1487 രൂപ..
ടിക്കറ്റ് ബുക്കിങ്:കര്‍ണ്ണാടക ആര്‍ടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. https://ksrtc.in/ എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഓര്‍മ്മിക്കുക, ഡിസംബര്‍ 1 മുതലാണ് ബുക്കിങ് ലഭ്യമായിട്ടുള്ളത്.
ട്രെയിനിനും വരാം:ദക്ഷിണ പശ്ചിമ റെയില്‍വേ വടക്കന്‍ റെയില്‍വേ കര്‍ണ്ണാടക വഴി ശബരിമല തീര്‍ത്ഥാടനത്തിന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതില്‍ ബാംഗ്ലൂരില്‍ നിന്നുള്ളവര്‍ക്ക് നാട്ടിലേക്ക് വരുവാന്‍ പറ്റുന്ന രീതിയിലുള്ള രണ്ട് സര്‍വീസുകളുണ്ട്. യെലഹങ്ക, കെആര്‍ പുരം വഴി കടന്നുപോകുന്ന ട്രെയിനുകള്‍ ക്രിസ്മസ്, പുതുവര്‍ഷ അവധികള്‍ക്കായി നാട്ടിലെത്തുവാന്‍ ടിക്കറ്റ് നോക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ്.
ട്രെയിന്‍ സമയം:വിജയപുര-കൊല്ലം (07385) ട്രെയിന്‍ സര്‍വീസ്ഡിസംബര്‍ 5,12,19,26, ജനുവരി 2, 9, 16 തീയതികളില്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. തിങ്കളാഴ്ചകളില്‍ രാത്രി 11ന് വിജയപുരയില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ച വൈകിട്ട് 4.45ന് കൊല്ലത്തെത്തും. …കൊല്ലം വിജയപുര സര്‍വീസ് (07386)ഡിസംബര്‍ 7,14,21,28, ജനുവരി 4,11,18 ദിവസങ്ങളിലാണ് ഓടുന്നത്.
ബുധനാഴ്ചകളില്‍ രാവിലെ 10.45നു കൊല്ലത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് 6.30നു വിജയപുരയിലെത്തുംബെളഗാവി-കൊല്ലം സ്പെഷല്‍ (07361)ഡിസംബര്‍ 4, 11, 18,25, ജനുവരി 1,8,15 ദിവസങ്ങളിലാണ്ബെളഗാവി-കൊല്ലം സ്പെഷല്‍ സര്‍വീസ് നടത്തുന്നത്.ഞായറാഴ്ചകളില്‍ രാവിലെ 11.30നു ബെളഗാവിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 3.15നു കൊല്ലത്തെത്തും.
ഡിസംബര്‍ 5, 12, 19, 26, ജനുവരി 2, 9,16 ദിവസങ്ങളിലാണ് കൊല്ലം-ബെളഗാവി സ്പെഷല്‍ സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ചകളില്‍ വൈകിട്ട് 5.10നു കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 11നു ബെളഗാവിയിലെത്തും