ബെംഗളൂരു: വിഷു അവധിക്ക് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അധികസർവീസുകൾ തുടങ്ങി. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ.വിഷുവിനുശേഷം 17 വരെ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും അധിക സർവീസുകളുണ്ടാകും. ആകെ 31 അധിക സർവീസുകളാണുള്ളതെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു.ഐരാവത്, രാജഹംസ എക്‌സിക്യുട്ടീവ്, ഐരാവത് ക്ലബ്ബ് ക്ലാസ് എന്നീ വിഭാഗങ്ങളിലുള്ള ബസുകളാണ് സർവീസുകൾക്ക് ഉപയോഗിക്കുക. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നുണ്ട്.
ഓൺലൈനിലൂടെ നാലിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്കുചെയ്യുമ്പോൾ അഞ്ചുശതമാനം നിരക്കിളവും നൽകും. തിരിച്ചുള്ള യാത്രകൂടി ബുക്കുചെയ്യുകയാണെങ്കിൽ ഇളവ് 10 ശതമാനമാകും.അതേസമയം, കേരള ആർ.ടി.സി.യും വിഷുവിനോടനുബന്ധിച്ച് അധികസർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്, എറണാകുളം, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം എന്നിവിടങ്ങളിലേക്കാണ് കേരള ആർ.ടി.സി.യുടെ അധിക സർവീസുകൾ.വിഷുവും അവധിക്കാലവും പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിയും സർവീസ് തുടങ്ങിയിട്ടുണ്ട്.
ബെംഗളൂരു-കൊച്ചുവേളി എം. വിശ്വേശരയ്യ ടെർമിനൽ (06083/ 06084) പ്രതിവാര തീവണ്ടിയാണ് സർവീസ് നടത്തുന്നത്. ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 10.55-ന് ബെംഗളൂരുവിലും ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലുമെത്തിയ രീതിയിലാണ് തീവണ്ടിയുടെ സമയക്രമം.ബെംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
കെ എസ് ആര്‍ ടി സി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും വില്‍പ്പനക്ക്; പണം ഡിജിറ്റലായും നല്‍കാം
കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കും.പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞുമുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു.കെഎസ്‌ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.