ബെംഗളൂരു :സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച്* കർണാടക ആർ.ടി.സി. ബുധനാഴ്ച ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് 18 പ്രത്യേക സർവീസുകൾ നടത്തും.കണ്ണൂർ (ഒരു ബസ്), എറണാകുളം (അഞ്ചു ബസ്), കോട്ടയം (ഒരു ബസ്), കോഴിക്കോട് (രണ്ടു ബസ്), മൂന്നാർ (ഒരു ബസ്), പാലക്കാട് (നാലു ബസ്), തൃശ്ശൂർ (നാലു ബസ്) എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്. ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്നാണ് എല്ലാ ബസ്സുകളും പുറപ്പെടുന്നത്.
മിസോറാമില്‍ പുതിയ ഇനം പാമ്ബിനെ കണ്ടെത്തി ഗവേഷകർ.
മിസോറാമില്‍ പുതിയ ഇനം പാമ്ബിനെ കണ്ടെത്തി ഗവേഷകർ. പ്രൊഫ.എച്ച്.ടി. ലാല്റെംസംഗയും മിസോറം സർവ്വകലാശാലയിലെ സുവോളജി വിഭാഗത്തിലെ അസി.പ്രൊഫസർ ഡോ.എം.വബേരിയൂരിലൈയും ഇന്ത്യയിലെയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും സഹപ്രവർത്തകരും ചേർന്നാണ് പുതിയ ഇനം പാമ്ബിനെ കണ്ടെത്തിയിരിക്കുന്നത്.ഇവയ്ക്ക് “സ്മിത്തോഫിസ് മിസോറാമെൻസിസ്” എന്ന് നാമകരണം ചെയ്യുകയും ചെയ്തു.സംസ്ഥാനത്തിന്റെ പേര് കൂടി ചേർത്താണ് പാമ്ബിന് പേര് നല്‍കിയിരിക്കുന്നത്. പുതിയ ഇനം പാമ്ബുകള്‍ക്ക് ‘മിസോ’ എന്ന പേരുകൂടി നല്കിയിരിക്കുന്നു.
“തുയ്തിയാംഗ്രൂള്” അല്ലെങ്കില്‍ “മിസോ ബ്രൂക്ക് സ്നേക്ക്” എന്നാണ് ഇതിനെ വിളിക്കുന്നത്. 700 മീറ്ററിനു മുകളില്‍ ഉയരത്തിലുള്ള നിർമ്മലമായ കുന്നിൻ അരുവികള്‍ക്ക് സമീപം താമസിക്കുന്ന നദീതീരത്തെ ആവാസ വ്യവസ്ഥയിലാണ് പുതുതായി തിരിച്ചറിഞ്ഞ പാമ്ബിനെ കണ്ടെത്തിയത്.വടക്ക് കിഴക്കൻ ഇന്ത്യയില്‍ നിന്നും പടിഞ്ഞാറൻ ചൈനയില്‍ നിന്നും ഇതിനു മുൻപ് സ്മിത്തോഫിസ് ജനുസ്സിലെ നാല് ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഇവയില്‍ രണ്ടെണ്ണം, സ്മിത്തോഫിസ് അറ്റമ്ബോറലിസ് (2019-ല്‍), സ്മിത്തോഫിസ് ബൈകളർ എന്നിവ മിസോറാമില്‍ നിന്നു തന്നെയാണ് കണ്ടെത്തിയത്. പുതിയ ഇനം കൂടി വന്നതോടെ ലോകമെമ്ബാടും അഞ്ച് ഇനങ്ങളെ കണ്ടെത്തി കഴിഞ്ഞു.മിസോറാമിലെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും നദികള്‍ക്കും ചുറ്റുമുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന പുതിയ ഇനം പാമ്ബുകളെ മറ്റുള്ളവയില്‍ നിന്നും വേർതിരിച്ചറിയാൻ പ്രയാസമാണ്. ഇവയുടെ കുടുംബത്തില്‍പ്പെട്ട മറ്റ് പാമ്ബുകളില്‍ നിന്നും ഡിഎൻഎയില്‍ 10 മുതല്‍ 14 ശതമാനം വരെ (10%-14%) വ്യത്യാസമുണ്ട്. കൂടാതെ അവരുടെ നിറത്തിലും നീളത്തിലും വ്യത്യാസമുണ്ട്.