ബെംഗളൂരു: നഗരത്തിനു പുറത്തേക്കു കൂടുതൽ ബസുകൾ ഓടിക്കാനുള്ള ബിഎംടിസി നീക്കത്തിന് അനുമതി നിഷേധിച്ച് കർണാടക ആർടിസി. ചിക്കബല്ലാ പുര, കോലാർ, രാമനഗര ജില്ലകളിലേക്കു കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള ബിഎംടി സിയുടെ നിർദേശം കർണാടക ആർടിസി തള്ളുകയായിരുന്നു.
ബെംഗളൂരു നഗരത്തിന്റെ ഗതാഗത ആവശ്യങ്ങൾക്കു വേണ്ടിയാണ് ബിഎംടിസി രൂപീകരിച്ചതെന്നും ഇതിന്റെ പരിധി വ്യാപിപ്പിക്കേണ്ടതില്ലെന്നും കർണാടക ആർടിസി വ്യക്തമാക്കി.5700 ബിഎംടിസി ബസുകളാണ് പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നത്.
ലൈംഗിക ആരോപണവും സാമ്ബത്തിക തട്ടിപ്പും; മൈസൂര്‍ ബിഷപ്പിനെ വത്തിക്കാന്‍ നീക്കി
മൈസൂര്‍: ലൈംഗിക ആരോപണവും സാമ്ബത്തിക തട്ടിപ്പുമടക്കം നിരവധി പരാതികളെ തുടര്‍ന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് നീക്കി വത്തിക്കാന്‍.ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 1993 ല്‍ വൈദികനായ കനികദാസ് 2017 ലാണ് മൈസൂര്‍ ബിഷപ്പാകുന്നത്.
മുംബെയ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് സല്‍ദാഹ വില്ല്യംസ് ബിഷപ്പിനെതിരെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ്, ബോംബെ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു .4 വൈദികരുടെ മരണത്തെ തുടര്‍ന്നായിരുന്നു അത് . മരണത്തില്‍ രണ്ടെണ്ണംകൊലപാതകങ്ങളും ഒന്ന് തൂങ്ങിമരണവും ഒന്ന് അപകടവും എന്നാതയാരുന്നു പോലീസ് ഭാഷ്യം.
മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങള്‍ വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നല്‍കി. തനിക്കെതിരെ പരാതി നല്‍കിയ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി.് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്