ബെംഗളൂരു : കർണാടക ആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്ക് ബുക്കിങ് ആരംഭിച്ചു. തിരക്ക് കൂടുതലുള്ള 21ന് രാത്രി കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ അധിക സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിലെ ബുക്കിങ് തീരുന്നതോടെ കൂടുതൽ ബസുകൾ അനുവദിക്കും. തിരിച്ചു ബെംഗളൂരുവിലേക്ക് 24നും 25നുമാണ് തിരക്ക് കൂടുതൽ. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ ഇനിയും ബാക്കിയുണ്ട്.
കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നെങ്കിലും സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത് വൈകുകയാണ്. ദസറ തിരക്കിന് പ്രഖ്യാപിച്ച യശ്വന്ത്പുര- കണ്ണൂർ സ്പെഷൽ ട്രെയിൻ നവംബർ 2 വരെ നീട്ടിയെങ്കിലും ബുധനാഴ്ചകളിൽ പകൽ സർവീസായാണ് ഇത് ഓടുന്നത്.
തിരുവനന്തപുരത്ത് നിന്നും ഷിംല, കുളു, മണാലി എന്നിവടങ്ങളിലേക്ക് ഹണിമൂണ്‍ പോകാം; ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ഒരു കിടിലന്‍ ഹണിമൂണ്‍ പാക്കേജുമായി ഐആര്‍സിടിസി.ഹിമാലയത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഷിംല, കുളു മണാലി എന്നിവടങ്ങളിലേക്ക് ഏഴ് രാത്രിയും എട്ട് ദിവസത്തെയും വിനോദയാത്രയാണ് ഐആര്‍സിടിസി തങ്ങളുടെ ടൂര്‍ പാക്കേജിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തിരുവന്തപുരത്ത് വിമാന സര്‍വീസിലൂടെയാണ് വിനോദയാത്ര ആരംഭിക്കുന്നത്. ഈ മൂന്ന് ഹിമാലയന്‍ ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള യാത്ര പാക്കേജിന് ഐആര്‍സിടിസി 66,350 രൂപയാണ് ഒരാള്‍ക്കായി ഈടാക്കുന്നത്. ആകെ 30 സീറ്റെ ഈ പാക്കേജില്‍ ലഭ്യമാകൂ.
ടൂര്‍ പാക്കേജിനെ കുറിച്ച്നവംബര് 11 2022നാണ് യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും വിമാന സര്‍വീസിലൂടെ ചണ്ഡിഗഡില്‍ എത്തിച്ചേരുകയും തുടര്‍ന്ന് രണ്ട് ഹിമാലയന്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബസ്, ട്രെയിന്‍ സര്‍വീസ് ഐആര്‍സിടിസി ഒരുക്കുന്നതാണ്. ഒരാള്‍ക്ക് 66,650 രൂപയാണ് ചിലവാകുക. ഇതില്‍ വിമാനയാത്ര, താമസം, മറ്റ് യാത്ര, ടൂര്‍ എസ്കോര്‍ട്ട്, പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം (മൂന്ന് നേരവും സസ്യഭോജനമായിരിക്കും) യാത്ര ഇന്‍ഷുറന്‍സ് തുടങ്ങിയവ എല്ലാ ഉള്‍പ്പെടും.
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?ഐആര്‍സിടിസിയുടെ ടൂറിസം വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. രണ്ട് മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളുടെ ബുക്കിങ്ങിനായി റെയില്‍വെ കൌണ്ടറില്‍ സമീപിക്കാവുന്നതാണ്.