ബെംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കർണാടക ആർ.ടി.സി. 8 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു. യാത്രത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഓഗസ്റ്റ് 11-നാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽനിന്ന് എറണാകുളം (3), കോട്ടയം (1), തൃശ്ശൂർ (1), പാലക്കാട് (1), മൈസൂരുവിൽനിന്ന് എറണാകുളം (1), കോഴിക്കോട് (1) എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്. ഇത്തവണ സ്വാതന്ത്ര്യദിനാവധി ചൊവ്വാഴ്ചയാണ്.
തിങ്കളാഴ്ച ഒരു ദിവസം അവധിയെടുത്താൽ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ ഒട്ടേറെ പേരാണ് നാട്ടിൽ പോകാനിരിക്കുന്നത്. ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. മൂന്നു പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രത്യേക ബസുകൾ:ബെംഗളൂരു – എറണാകുളം: രാത്രി 8.38, 8.48, 9.10 (ഐരാവത് ക്ലബ് ക്ലാസ്).
•ബെംഗളൂരു – കോട്ടയം: രാത്രി 7.40 (ഐരാവത് ക്ലബ് ക്ലാസ്)
•ബെംഗളൂരു – തൃശ്ശൂർ: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്).
•ബെംഗളൂരു – പാലക്കാട്: രാത്രി 9.40 (ഐരാവത് ക്ലബ് ക്ലാസ്)
•മൈസൂരു – എറണാകുളം: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്).
•മൈസൂരു – കോഴിക്കോട്: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്).
ബാങ്ക് വായ്പ ലഭിക്കാത്തതിനാല്‍ തുടര്‍പഠനം സാധ്യമായില്ല; വിദ്യാര്‍ഥിനി ജീവനൊടുക്കി
തുടര്‍ പഠനത്തിന് വായ്പ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടെയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യയാണ് (20) ആത്മഹത്യാ ശ്രമത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചത്.2022ല്‍ ബംഗളൂരു ദേവാമൃത ട്രസ്റ്റിന്‍റെ കീഴില്‍ നഴ്സിങ്ങിന് പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്‍റെ അധികാരികളെ വായ്പാ തട്ടിപ്പിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഈ കാരണത്താല്‍ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടക്കാൻ പറ്റാതെ പഠനം മുടങ്ങി.
പിന്നീട് അതുല്യ നേരിട്ട് കോളജില്‍ എത്തി 10,000 രൂപ അടച്ച് പ്രവേശനം ഉറപ്പാക്കി. വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ വിവിധ ബാങ്കുകള്‍ കയറിയിറങ്ങിയെങ്കിലും വായ്പ ലഭ്യമായില്ല. ഇതിന്‍റെ മനോവിഷമത്തില്‍ ആയിരുന്നു. ശനിയാഴ്ച ഉച്ചക്ക് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്ബതരയോടെ മരണം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: അനു, ശ്രീലക്ഷ്മി.