Home Featured ബെംഗളൂരു: ദസറ സീസണിൽ റെക്കോർഡ് വരുമാനവുമായി കർണാടക ആർടിസി.

ബെംഗളൂരു: ദസറ സീസണിൽ റെക്കോർഡ് വരുമാനവുമായി കർണാടക ആർടിസി.

ബെംഗളൂരു: ദസറ സീസണിൽ റെക്കോർഡ് വരുമാനവുമായി കർണാടക ആർടിസി. ഒക്ടോബർ 10ന് മാത്രം 22.64 കോടിരൂപയാണ് കെഎസ്ആർടിസിക്ക് ടിക്കറ്റിനത്തിൽ മാത്രം ലഭിച്ചത്. 2019ന് ശേഷം ആദ്യമായാണ് ഇത്രയും തുക ഒറ്റദിവസം ലഭിക്കുന്നത്. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ 2500 ബസുകളാണു കർണാടക ആർടിസി ദസറ സീസണിൽ അധിക സർവീസ് നടത്തിയത്. പുതുതായി 650 ബസുകൾ കൂടി കെഎസ്ആർടിസി വാങ്ങുമെന്ന് ചെയർമാൻ എം.ചന്ദ്രപ്പ എം എൽഎ പറഞ്ഞു. ഇതിൽ 50 ഇലക്ട്രിക് ബസുകൾ ഉൾപ്പെടും. ആദ്യഘട്ടത്തിൽ ബെംഗളൂരു-മംഗളൂരു റൂട്ടിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക.

കാടിനുള്ളില്‍ ഒരു രാത്രി യാത്ര, അതും 300 രൂപ നിരക്കില്‍, പുത്തന്‍ പദ്ധതിയുമായി കെഎസ്‌ആര്‍ടിസി

യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വനമേഖലകളിലൂടെയുള്ള യാത്ര. രാത്രി കൂടിയാണങ്കില്‍ അതിലെ ത്രില്ലും കൂടും.എന്നാല്‍ പല വന മേഖലകളിലും രാത്രി യാത്രയ്ക്ക് നിരോധനം ഉണ്ട്. സുരക്ഷ ഭീഷണികള്‍ ഉള്ളതിനാല്‍ പലരും താല്‍പര്യമുണ്ടെങ്കിലും യാത്ര ഉപേക്ഷിക്കാറുമുണ്ട്.ഇതിനെല്ലാം പരിഹാരം നല്‍കുന്ന ഒരു വാര്‍ത്തയുമായി നിലവില്‍ കെഎസ്‌ആര്‍ടിസി എത്തുന്നത്. വെറും 300 രൂപയക്ക് വനത്തിലുള്ളിലൂടെ ഒരു യാത്ര.

അതും രാത്രിക്ക്.വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ജംഗിള്‍ സഫാരി പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് നിലവില്‍ കെഎസ് ആര്‍ടിസി.300 രൂപ നിരക്കില്‍ 60 കിലോമീറ്റര്‍ രാത്രി യാത്രയാണ് കെഎസ്‌ആര്‍ടിസി മുന്നോട്ട് വയ്ക്കുന്നത്.വയനാട്ടിലെ രാത്രകാല വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലേഗല്‍ ദേശീയ പാത 766 വഴി കേരള-കര്‍ണാടക അതിര്‍ത്തിയിലെ പൊന്‍കുഴിയിലേക്കാണ് യാത്ര.

സുല്‍ത്താന്‍ ബത്തേരിയിലെ കെഎസ്‌ആര്‍ടിസി ബസ് ഡിപ്പോയില്‍ നിന്ന് രാത്രി 9 മണിയോടെയാണ് ബസ് പുറപ്പെടുക.മൂലങ്കാവ്, കരിപ്പൂര്‍, വള്ളുവാടി, വടക്കനാട് എന്നീ കുഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന ബസ് വന്യജീവി സങ്കേതത്തിനുള്ളിലെ മുത്തങ്ങയിലേക്ക് കൊണ്ടു പോയ ശേഷമായിരിക്കും സുല്‍ത്താന്‍ ബത്തേരിയിലേക്ക് മടക്കം.വന്യജീവി സങ്കേതത്തിലെ കുറിച്യാട്, കുറിചയാട് ഫോറസ്റ്റ് റേഞ്ചുകളിലൂടെയാണ് രാത്രി യാത്ര.വനത്തിനുള്ളിലെ ഏറ്റവും സുരക്ഷിതമായ പാതയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.11.30 ഓടെ യാത്ര അവസാനിക്കും.

അടുത്ത ആഴച്ച പകുതിയോടെ യാത്ര ആരംഭിക്കുമെന്നാണ് സൂചന. 300 രൂപയാണ് ടിക്കറ്റ് റേറ്റ്.യാത്രക്കായി രണ്ട് ബസുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതിന്റെ അവസാന ഘട്ട പണി ഡിപ്പോയില്‍ പുരോഗമിക്കുകയാണ് .അതേസമയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ താമസിക്കാനും സഞ്ചാരികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത നാല് സ്ലീപ്പര്‍ ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കായി മാത്രവും ഒരു ബസ് ഒരുക്കിയിട്ടുണ്ട്. ഡോര്‍മെറ്ററി സൌകര്യംവും , ഡീലക്സ് റൂമുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഡോര്‍മെറ്ററിക്ക് 60 രൂപയും, ഡീലക്സ് റൂമിന് 890 രൂപയുമാണ് ഈടാക്കുന്നത്.ഓഗസ്റ്റില്‍ ബത്തേരി ഡിപ്പോയില്‍ വിനോദസഞ്ചാരികള്‍ക്കായി ആരംഭിച്ച സ്ലീപ്പര്‍ ബസ് സൗകര്യത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ ബസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കുന്നു.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായുള്ള ടൂറിസം പദ്ധതികളും കെഎസ്‌ആര്‍ടിസി ആലോചിക്കുന്നുണ്ട്. തുഷാരഗിരി, കോഴിക്കോട് പ്ലാനറ്റോറിയം, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക യാത്ര ഒരുക്കാനാണ് പദ്ധതി.

You may also like

error: Content is protected !!
Join Our WhatsApp Group