ബംഗളൂരു: സംസ്ഥാനത്തിനകത്തും പുറത്തും സര്‍വിസ് നടത്തുന്ന കര്‍ണാടക ആര്‍.ടി.സി ബസുകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാ യാത്രക്ക് പിഴയിട്ടത് 5.54 ലക്ഷം രൂപ.ഏപ്രില്‍ മാസത്തെ മാത്രം കണക്കാണിത്. 44540 ബസുകളിലായി 3070 കേസുകള്‍ കണ്ടെത്തി.വീഴ്ച വരുത്തിയ ബസ് ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേനലവധി കഴിഞ്ഞു; ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാര്‍
രണ്ട് മാസം നീണ്ടുനിന്ന വേനലവധി അവസാനിക്കാറായതോടെ ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാര്‍.ഇതോടെ, ട്രെയിനുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്കാണ് ടിക്കറ്റിന് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നത്. പല ബുക്കിംഗുകളും വെയിറ്റിംഗ് ലിസ്റ്റ് 200 കടന്നതോടെ റിഗ്രറ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകളില്‍ ഇതേ സ്ഥിതി തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.
തല്‍ക്കാല്‍ ബുക്കിംഗില്‍ മുഴുവൻ ടിക്കറ്റുകളും തീരാൻ വെറും 5 മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്. സ്ലീപ്പര്‍ കോച്ചുകളിലും മറ്റും ടിക്കറ്റ് ലഭിക്കാത്തതോടെ, ജനറല്‍ കോച്ചുകളില്‍ കാലുകുത്താൻ പോലും ഇടമില്ലാത്ത തിരക്കാണ് ഉള്ളത്. വേനലവധിക്ക് ദക്ഷിണ റെയില്‍വേ 50 സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ 244 ട്രിപ്പുകളാണ് ഷെഡ്യൂള്‍ ചെയ്തത്. തിരക്ക് കുറയ്ക്കാൻ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചെങ്കിലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതോടെ മിക്ക ആളുകളും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസിനെയാണ് ആശ്രയിക്കുന്നത്.