Home Featured കര്‍ണാടക ആര്‍.ടി.സിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇനി മുതല്‍ അര ടിക്കറ്റ് !

കര്‍ണാടക ആര്‍.ടി.സിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇനി മുതല്‍ അര ടിക്കറ്റ് !

ബംഗളൂരു: കര്‍ണാടക ആര്‍.ടി.സിയില്‍ യാത്രക്കാരനൊപ്പം സഞ്ചരിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇനി മുതല്‍ അര ടിക്കറ്റ് നല്‍കിയാല്‍ മതി.യാത്രക്കാരില്‍നിന്നുള്ള നിരന്തര അഭ്യര്‍ഥന മാനിച്ച്‌, ബസില്‍ യാത്ര ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാന്‍ തീരുമാനിച്ചതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണമായിരുന്നു.

കര്‍ണാടക വൈഭവ, രാജഹംസ, നോണ്‍- എ.സി സ്ലീപ്പര്‍, എ.സി ബസുകളിലും ഇത് ബാധകമാവും. വളര്‍ത്തു നായ്ക്കു പുറമെ, പക്ഷികള്‍ക്കും പൂച്ചകള്‍ക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്ബ് ചിക്കബല്ലാപുരയില്‍ കര്‍ണാടക ബസില്‍ വളര്‍ത്തുകോഴിയുമായി യാത്രചെയ്ത കര്‍ഷകനില്‍നിന്ന് കോഴിക്ക് ഫുള്‍ ടിക്കറ്റ് കണ്ടക്ടര്‍ ഈടാക്കിയിരുന്നു. കോഴിയെ സീറ്റിലിരുത്തിയാണ് ഇയാള്‍ ഇതില്‍ പ്രതിഷേധമറിയിച്ചത്

തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ടുള്ളത്. മലയോര ജില്ലകളിൽ മഴ കനക്കം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ടാണ്.

You may also like

error: Content is protected !!
Join Our WhatsApp Group