ബെംഗളൂരു : കർണാടക ആർ.ടി.സി., ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കൂടിവരുന്നു.കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസ് അപകടമരണങ്ങളുടെ എണ്ണം വർധിച്ചതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022, 2023 വർഷങ്ങളിൽ ബി.എം.ടി.സി. ബസ് അപകടങ്ങളിലായി 71 പേരും കർണാടക ആർ.ടി.സി. ബസ് അപകടങ്ങളിലായി 23 പേരുമാണ് മരിച്ചത്.2020, 2021 വർഷങ്ങളിൽ ബി.എം.ടി.സി. ബസ് അപകടങ്ങളിൽ 49 പേരും കർണാടക ആർ.ടി.സി. ബസ് അപകടങ്ങളിൽ 12 പേരുമായിരുന്നു മരിച്ചത്.
ഇരു കോർപ്പറേഷനുകളുടെയും ഗതാഗത നിയമ ലംഘനങ്ങളും കൂടിവരുകയാണ്.2022-ൽ 32,066 കേസുകളാണ് രണ്ടു കോർപ്പറേഷനുകൾക്കുമെതിരേ രജിസ്റ്റർചെയ്തത്. 2.39 കോടി രൂപ പിഴയീടാക്കി. 2023-ൽ ഇതുവരെ 13,917 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 1.04 കോടി രൂപയാണ് പിഴയീടാക്കിയത്. 2020- 3 11,745, 2021- 18,946 കേസുകളുമായിരുന്നു രജിസ്റ്റർ ചെയ്തത്.
ആത്മഹത്യാനിരക്കിൽ വർധനവ്; ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്
സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വർധിച്ചതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ.കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022-ലെ റിപ്പോർട് പ്രകാരം ആ വർഷം 10,162 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. മുൻവർഷം ഇത് 9549 ആയിരുന്നു. 6.4 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാമതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം സംഭവിച്ച ആത്മഹത്യകളുടെ 5.9 ശതമാനവും കേരളത്തിലാണ്.ദേശീയ ശരാശരി 12.4 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിലെ ആത്മഹത്യാ നിരക്ക് 28.5 ആണ്.
നഗരങ്ങളുടെ കാര്യത്തിൽ രണ്ടാമത് കൊല്ലമാണ്. ഇവിടത്തെ ആത്മഹത്യാ ശരാശരി 42.5 ആണ്. കൊല്ലത്തിന് മുന്നിൽ വിജയവാഡ ആണുള്ളത്. സംസ്ഥാനത്ത് പുരുഷൻമാരുടെ ആത്മഹത്യയാണ് കുടുതലുണ്ടായത്. 8031 പേരാണ് ജീവിതം അവസാനിപ്പിച്ചത്. 2129 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളും ജീവിതം അവസാനിപ്പിച്ചു.4789 പേരുടെയും ആത്മഹത്യക്ക് കാരണമായത് കുടുംബ പ്രശ്നങ്ങൾ ആയിരുന്നു. 2131 കേസുകളിൽ രോഗം ആയിരുന്നു കാരണം.
മദ്യത്തിന് അടിമയായത് കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം 1047 ആണ്. പ്രണയ പരാജയം കാരണം 292 പേരും കടം കയറിയത് മൂലം 242 പേരും തൊഴിലില്ലായ്മ കാരണം 117 പേരും ജീവനൊടുക്കി.ആത്മഹത്യ ചെയ്തവരിൽ 1004 പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആയിരുന്നവെന്നും കണക്ക് വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്ത വനിതകളിൽ 1089 പേരും വീട്ടമ്മകളാണ്.