ബെംഗളൂരു: റിപ്പബ്ലിക് ദിന അവധി തിരക്കിനെ തുടർന്ന് കേരളത്തിലേക്ക് 15 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി.25 മുതൽ 29 വരെയാണ് സർവീസുകൾ. കണ്ണൂർ-2, എറണാകുളം 4. കോഴിക്കോട്-2, പാലക്കാട്-3 തൃശൂർ-3, കോട്ടയം-1 എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.മൈസൂരുവിൽ നിന്ന് എറണാകു ളത്തേക്കും ഒരു അധിക സർവീസുണ്ട്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെബ്സൈറ്റ്: ksrtc.in.
പശുവില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കുക വയ്യ; ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗോവധ നിരോധനം: കോടതി
അഹമ്മദാബാദ്: പശുക്കളില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങള്‍ പരിഹാരം ഗോവധ നിരോധനമെന്ന വിചിത്ര പരാമര്‍ശവുമായി ഗുജറാത്തിലെ തപി ജില്ലാ കോടതി.മഹാരാഷ്ട്രയില്‍ നിന്ന് അനധികൃതമായി കന്നുകാലികളെ കടത്തിയതിന് ഒരു യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കവെയാണ് കോടതിയുടെ പരാമര്‍ശം.പശുക്കളില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ്ചന്ദ്ര വ്യാസ് നിരീക്ഷിച്ചു.
പശു കേവലം ഒരു മൃഗം മാത്രമല്ല, അമ്മയാണ്. അതുകൊണ്ടാണ് അതിന് മാതാവ് എന്ന പേര് ലഭിച്ചത്. പശുവിനെപ്പോലെ ആരും നന്ദിയുള്ളവരല്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും 33 കോടി ദൈവങ്ങളുടെയും സംഗ്രഹമായ ജീവനുള്ള ഗ്രഹമാണ് പശുവെന്നും കോടതി പറയുന്നു. പശുവിന്റെ ഒരു തുള്ളി രക്തം ഭൂമിയില്‍ വീഴാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഭൂമിയുടെ ക്ഷേമം സ്ഥാപിക്കപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 ഓഗസ്റ്റ് 27നാണ് 16 പശുക്കളെയും അതിന്റെ കുട്ടികളെയും അനധികൃതമായി ട്രക്കില്‍ കടത്തിയതിന് മുഹമ്മദ് അമീന്‍ എന്ന യുവാവ് അറസ്റ്റിലാകുന്നത്. 2017ലെ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി) നിയമം ,1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, 1975ലെ ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് അനിമല്‍ ട്രാന്‍സ്പോര്‍ട്ട് ഓര്‍ഡര്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.