Home Featured ശബരിമല:ബെംഗളൂരു – പമ്പ ബസുമായി കർണാടക ആർടിസി

ശബരിമല:ബെംഗളൂരു – പമ്പ ബസുമായി കർണാടക ആർടിസി

ബെംഗളൂരു: മണ്ഡല മകരവിളക്ക് സീസണിൽ ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസ് സർവീസ് വേണമെന്ന ചർച്ചകൾ ഉയരുന്നതിനിടെ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഡിസംബർ ഒന്നുമുതലാണ് കർണാടക ആർടിസിയുടെ ബെംഗളൂരു – പമ്പ സർവീസ് ആരംഭിക്കുക. ശബരിമലയിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ തീർഥാടകരെത്തുന്ന കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരു. ഇവിടെ നിന്ന് പമ്പയിലേക്കും തിരിച്ചും സർവീസ് ആരംഭിച്ചാൽ ഭക്തർക്ക് ചുരുങ്ങിയ ചിലവിൽ ശബരിമല തീർഥാടനം സാധിക്കും. ഇത് പരിഗണിച്ച് കേരള ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

കൊവിഡ് കാലത്തിന് മുൻപ് കെഎസ്ആർടിസി ഈ റൂട്ടിൽ സർവീസ് നടത്താറുണ്ടായിരുന്നു. മൈസൂരു വഴിയായിരുന്ന ഈ സർവീസ് ലാഭകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്നീട് നിർത്തിയത്. കോയമ്പത്തൂർ, സേലം വഴി സർവീസ് ആരംഭിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.അതേസമയം കർണാടക ആർടിസിയുടെ പമ്പ സർവീസ് ഡിസംബർ ഒന്നുമുതലാണ് ആരംഭിക്കുക. രാജഹംസ, ഐരാവത് എസി ബസുകൾ മൈസൂരു വഴി സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. പുറപ്പെടുന്ന സമയവും സമയ ഓൺലൈൻ റിസർവേഷനും അടുത്ത ആഴ്ച പ്രഖ്യാപിക്കും.

2024 ജനുവരിയിൽ മകരവിളക്ക് കഴിയുന്നത് വരെ സർവീസ് തുടരും.അതേസമയം ശബരിമല സീസൺ പ്രമാണിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യക സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി പത്തനാപുരം ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ചന്ദനക്കാംപ്പാറ – പത്തനാപുരം സൂപ്പർ ഫാസ്റ്റ് സർവീസ് ഉപയോഗിച്ച് ചന്ദനക്കാംപ്പാറ, പയ്യാവൂർ, ശ്രീകണ്ടാപുരം, ഇരിക്കൂർ, ഇരിട്ടി ഭാഗങ്ങളിൽനിന്ന് ശബരിമല പോകേണ്ട ഭകതർക്ക് കോട്ടയത്തോ പത്തനംതിട്ടയിലോ ഇറങ്ങാൻ സാധിക്കും. ഈ മേഖലയിൽ നിന്നും കോട്ടയം, പത്തനംതിട്ട ഭാഗത്തേക്കുള്ള ഒരേയൊരു സർവീസ് ആണിത്.

കോട്ടയത്തും പത്തനംതിട്ടയിലും എത്തിയാൽ ആവശ്യാനുസരണം കെഎസ്ആർടിസിയുടെ പമ്പ സ്പെഷ്യൽ ബസുകൾ ലഭ്യമാണ്.നിലക്കൽ – പമ്പ ചെയിൻ സർവീസുകൾക്ക് ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. നിലക്കൽ നിന്നും പമ്പയിലേക്കും തിരിച്ചു പമ്പയിൽ നിന്ന് നിലക്കലിലേക്കും കെഎസ്ആർടിസി നടത്തുന്ന പ്രത്യേക ചെയിൻ സർവീസുകളിലാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.

www.sabarimala.onlineksrtcswift.com/ www.onlineksrtcswift.com എന്നീ വെബ്സൈറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്, ബുക്കിങ്ങിന് ശേഷം SMS, Email, WhatsApp എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാകും. യാത്രാസമയം ഇ – ടിക്കറ്റുകളുടെ പ്രിൻറ് ഔട്ട് സൂക്ഷിക്കേണ്ടതാണ്. ഒരു ഫോട്ടോ ഐഡിയുംകൂടെ യാത്ര ചെയ്യുന്ന സമയത്തു കൈയിൽ കരുതണം.

കശ്മീരിന് പിന്നാലെ ഝാര്‍ഖണ്ഡിലും ലിഥിയം നിക്ഷേപം : ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

കോഡെര്‍മ ; രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ഝാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത് .വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം.ഈ കണ്ടുപിടിത്തത്തോടെ ഓര്‍ഗാനിക് ഊര്‍ജം കുറയ്‌ക്കുന്നതിനുള്ള സുപ്രധാന ആയുധം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. റോക്കറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നു.കോഡെര്‍മയിലെ മൈക്ക ബെല്‍റ്റില്‍ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് വിവരം.

പ്രാഥമിക പര്യവേക്ഷണത്തില്‍ ലിഥിയം കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഈ കരുതല്‍ എത്ര വലുതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത് . ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇത് വേര്‍തിരിച്ചെടുക്കാൻ വിദേശ കമ്ബനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്. കശ്മീരിന് പിന്നാലെ ജാര്‍ഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ഝാര്‍ഖണ്ഡില്‍ രണ്ട് പുതിയ സ്വര്‍ണശേഖരം കണ്ടെത്തി. റാഞ്ചിയിലെ തമാര്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്വര്‍ണശേഖരങ്ങളും ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റാഞ്ചി ജില്ലയിലെ തമദ് ബ്ലോക്കിലെ ബാബൈകുന്ദി, സിന്ധൗരി-ഘൻശ്യാംപൂര്‍ എന്നിവിടങ്ങളിലാണ് ഈ സ്വര്‍ണശേഖരം കണ്ടെത്തിയത്

You may also like

error: Content is protected !!
Join Our WhatsApp Group