രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 1226 പേര്‍ക്ക്. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കര്‍ണാടകയില്‍ 234 കേസുകളും ആന്ധ്രാ പ്രദേശില്‍ 189 കേസുകളും സ്ഥിരീകരിച്ചു.കേരളത്തില്‍ 156 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 88കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഉത്തര്‍ പ്രദേശില്‍ ഏഴുകേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകയില്‍ 25 ലോക്‌സഭാ സീറ്റുകളില്‍ വിജയിക്കും; ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്
കർണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളില്‍ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.ബെംഗളൂരുവില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് കൂടിയായ ശിവകുമാർ. ‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് മത്സരിച്ചിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോണ്‍ഗ്രസും ഓരോ ലോക്‌സഭാ സീറ്റ് വീതമാണ് നേടിയത്’, അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ചില മന്ത്രിമാർക്ക് വിമുഖതയുണ്ടെന്ന ചോദ്യത്തിന് ശിവകുമാർ മറുപടി പറഞ്ഞതിങ്ങനെ, “പാർട്ടി ഹൈക്കമാൻഡ് നിർദ്ദേശിച്ചാല്‍ ഒരാള്‍ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിരിക്കണം. ഞാനുള്‍പ്പെടെയുള്ള നേതാക്കള്‍ പോരാടണം”.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് കെപിസിസി ഓഫീസില്‍ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും എംഎല്‍എ ലക്ഷ്മണ്‍ സവാദിയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ആദ്യ റൗണ്ട് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജില്ലകളിലും മന്ത്രിമാർ ശേഖരിച്ച അഭിപ്രായം യോഗം ചർച്ച ചെയ്യും.ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാർ പറഞ്ഞു. മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.