Home Featured ബെംഗളൂരു: ഒരു മാസത്തിനിടെ സംസ്ഥാനത്ത് കാട്ടുതീയുണ്ടായത് 2,020 ഇടങ്ങളിൽ.

ബെംഗളൂരു: ഒരു മാസത്തിനിടെ സംസ്ഥാനത്ത് കാട്ടുതീയുണ്ടായത് 2,020 ഇടങ്ങളിൽ.

ബെംഗളൂരു: ഫെബ്രുവരി 15 മുതൽ സംസ്ഥാനത്ത് 2,020 ഇടങ്ങളിൽ കാട്ടുതീയുണ്ടായതായി വനംവകുപ്പിന്റെ കണക്ക്. ബന്ദിപ്പുർ, കാളി കടുവസങ്കേതം, ചിക്കമഗളൂരു, ഉത്തരകന്നഡ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തവണ കാട്ടുതീകളുടെ എണ്ണത്തിൽ വ്യാപക വർധനയുണ്ടായതാണ് വിലയിരുത്തൽ. സ്ഥിരമായി കാട്ടു തീയുണ്ടാകുന്ന പ്രദേശങ്ങൾക്ക് പിന്നാലെ പുതിയ മേഖലകളിലും കാട്ടുതീ പടരുന്ന സാഹചര്യം ഇത്തവണയുണ്ട്.വേനൽ കനക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കാട്ടുതീ ശക്തമാകുമെന്ന ആശങ്കയിലാണ് അധികൃതർ .

തീയണയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തുണമെന്ന ആവശ്യവും വനംവകുപ്പ് സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.നിലവിൽ 13 കോടിരൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇതിനോടകം വലിയൊരുതുക വനംവകുപ്പിന് തീയണയ്ക്കുന്നതിന് ചെലവായി.ഇതിനിടെ തീയണയ്ക്കുന്നതിന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന നിർദേശമുയർന്നിരുന്നെങ്കിലും സർക്കാരിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല.

അതേസമയം, കാട്ടുതീയിൽ ഭൂരിഭാഗവും മനുഷ്യ നിർമിതമാണെന്നാണ് വനംവകുപ്പിന്റെ കണക്ക്. വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ തീയിടുന്നത് പലപ്പോഴും കാട്ടിലേക്ക് പടരുന്ന സാഹചര്യമുണ്ട്.വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ തീയിടുന്നതും പതിവാണ്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

ട്രാക്ക് നവീകരണം: ജനശതാബ്ദിയടക്കം ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കലടക്കം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.മാര്‍ച്ച്‌ 26ലെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നിവയും മാര്‍ച്ച്‌ 27ലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും (12081) റദ്ദാക്കി.

വ്യാഴാഴ്ചയിലെ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് (22114) കോട്ടയം-മുളന്തുരുത്തി സെക്ഷനില്‍ ഒരു മണിക്കൂര്‍ വൈകും.ഭാഗികമായി റദ്ദാക്കിയവ* മാര്‍ച്ച്‌ 12, 13, 14, 15, 16, 17, 18, 20, 21, 22, 23, 24, 25, 27, 28, 29, 30, 31 തീയതികളില്‍ നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.*കൊല്ലത്തുനിന്ന് മാര്‍ച്ച്‌ ഒമ്ബത്, 13, 17, 19 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

*കണ്ണൂരില്‍നിന്ന് മാര്‍ച്ച്‌ 26ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് (16306) തൃശൂരില്‍ സര്‍വിസ് നിര്‍ത്തും.മാര്‍ച്ച്‌ 25ന് ചെന്നൈയില്‍നിന്ന് തിരിക്കുന്ന ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം പ്രിതിദിന ട്രെയിന്‍ (12623) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

*മാര്‍ച്ച്‌ 26ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12624) തൃശൂരില്‍നിന്നാകും യാത്ര തുടങ്ങുക.

*മാര്‍ച്ച്‌ ഒമ്ബത്, 10, 11, 12, 13, 14, 16, 17, 18, 19, 20, 21, 23, 24, 25, 26, 27, 28, 30, 31 തീയതികളില്‍ എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group