Home Featured ബെംഗളൂരു: കർണാടക പ്ലാനിങ് കമ്മിഷന്റെ പേരിലും ഘടനയിലും മാറ്റം വരുത്തി സർക്കാർ

ബെംഗളൂരു: കർണാടക പ്ലാനിങ് കമ്മിഷന്റെ പേരിലും ഘടനയിലും മാറ്റം വരുത്തി സർക്കാർ

ബെംഗളൂരു: കേന്ദ്ര നിതി ആയോ ഗ് മാതൃകയിൽ കർണാടക പ്ലാനിങ് കമ്മിഷന്റെ പേരിലും ഘടനയിലും മാറ്റം വരുത്തി സർക്കാർ. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്റ്റേറ്റ്സ്ഫർമേഷൻ ഓഫ് കർണാടക (എസ്ഐടികെ) എന്ന പേരിലാണ് ഇനി പ്ലാനിങ് കമ്മിഷൻ അറിയപ്പെടുക.എസ്ഐടികെയുടെ പ്രവർത്തനത്തിന് 150 കോടിരൂപ അനുവദിപുതിയ ഇന്ത്യയ്ക്കായി പുതിയ കർണാടക എന്നതാണ് എസ്ഐടികയുടെ മുദ്രാവാക്യം.

മുഖ്യമന്ത്രിയാണ് എസ്ഐടികയുടെ ചെയർമാൻ. വൈസ് ചെയർമാൻ തസ്തികയിൽ ആസൂത്രണ രംഗത്തെ വിദഗ്ധനെ നിയമിക്കും. ആസൂത്രണം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ക്ഷേമം, ഗ്രാമ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, തൊഴിൽ, ഊർജം എന്നീ മേഖലകളിലെ 8 വിദഗ്ധർ ഉപദേശകസമിതിയിലുണ്ടാകും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു, നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി തുടങ്ങിയ 14 സർക്കാർ, സർക്കാർ ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ സർക്കാർ നാമ നിർദേശം ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group