Home Featured സ്കൂള്‍ ബാഗിന്റെ ഭാരം; പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക

സ്കൂള്‍ ബാഗിന്റെ ഭാരം; പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക

സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടരുത് എന്ന് സര്‍ക്കുലര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍.ബാഗ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ സ്കൂളുകളോട് ആവശ്യപ്പെടുന്നു. കര്‍ണാടകയിലെ സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ബുധനാഴ്ച സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.

1-2 ക്ലാസിലെ കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാംവരെ ഭാരവും 3-5 ക്ലാസിലുള്ള കുട്ടികള്‍ക്ക് 2-3 കിലോഗ്രാം വരെ ഭാരവും 6- 8 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് 3- 4 കിലോഗ്രാം വരെയും 9, 10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം വരെയും ആകാം എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നോ ബാഗ് ഡേ സ്കൂളുകളില്‍ ആചരിക്കണം എന്നും സര്‍ക്കുലര്‍ പറയുന്നു. നോ ബാഗ് ഡേ ആചരിക്കാൻ ശനിയാഴ്ചകള്‍ തെരഞ്ഞെടുക്കാമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍ വി.പി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമം എല്ലാവര്‍ക്കും ഒരുപോലെ, റെയിഡ് തന്റെ വീട്ടിലല്ലെന്ന് യൂട്യൂബര്‍ സുജിത് ഭക്തന്‍

ഇൻകം ടാക്സ് റെയ്‍ഡ് കേരളത്തില്‍ പല യൂട്യൂബര്‍മാരുടെ വീട്ടിലും ഓഫീസുകളിലും നടക്കുകയാണ്.പ്രശസ്തരായ പല യൂട്യൂബേഴ്സും ഇക്കൂട്ടത്തിലുണ്ട്.പലരും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ അക്കൂട്ടത്തില്‍ പറഞ്ഞു കേട്ട പേരാണ് സുജിത് ഭക്തന്റേത്.എന്നാല്‍ റെയിഡ് തന്റെ വീട്ടില്‍ അല്ല നടക്കുന്നതെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

റെയിഡ്‌ സംബന്ധമായ വാര്‍ത്തകള്‍ ടി വിയില്‍ കണ്ടു. എന്റെ വീട്ടില്‍ ഇതുവരെ റെയിഡ്‌ ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്സും GST യും എല്ലാം അടക്കുന്നുണ്ട്‌.ഇനി വന്നാലും പൂര്‍ണ്ണ തോതില്‍ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്‌, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്‌.

You may also like

error: Content is protected !!
Join Our WhatsApp Group