ബെംഗളൂരു : കോവിഡ് ജെ.എൻ.1 വകഭേദം കണ്ടെത്തുകയും കൂടുതൽ പേരിലേക്ക് രോഗം പകരുകയും മരണം ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധത്തിന് കൂടുതൽ നിർദേശങ്ങൾ നൽകി കർണാടക ആരോഗ്യവകുപ്പ്. രോഗം നേരത്തെ കണ്ടെത്തുന്നതിനായി കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയത്.കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരെയും ആശുപത്രികളിലെ ജനറൽ വാർഡിൽ കഴിയുന്നവരെയും ഡോക്‌ടർമാരോ പാരാമെഡിക്കൽ ജീവനക്കാരോ സന്ദർശിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.
ഇവരുടെ ആരോഗ്യ സ്ഥിതിയും ലക്ഷണങ്ങളും പരിശോധിച്ച് തുടർചികിത്സ വേണമെങ്കിൽ ലഭ്യമാക്കണം. താലൂക്ക് തലത്തിലും ബി.ബി.എം.പി. തലത്തിലുമുള്ള ആരോഗ്യ ഓഫീസർമാരാണ് ഇതിന് മേൽനോട്ടം വഹിക്കുക. അത്യാഹിതവിഭാഗത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ആരോഗ്യവകുപ്പിൻ്റെ ബെംഗളൂരുവിലെ സംസ്ഥാന ആസ്ഥാനത്തുനിന്ന് ടെലി ഐ.സി.യു. സംവിധാനംവഴി നിരീക്ഷിക്കും.കോവിഡ് രോഗികളുടെ മരണത്തെക്കുറിച്ച് പഠിക്കാൻ ജില്ലാ തലത്തിൽ ഡെത്ത് ഓഡിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. ഓഡിറ്റ് വിവരങ്ങൾ അതത് സമയങ്ങളിൽ കമ്മിറ്റി ആരോഗ്യ കമ്മിഷണർക്ക് നൽകണം.
പുതുവത്സരാഘോഷം കണക്കിലെടുത്ത് കോവിഡ് വ്യാപനം ഉയർന്നേക്കാമെന്ന സാഹചര്യത്തിൽ എല്ലാജില്ലകളിലും സർക്കാർ ആശുപത്രികളിൽ ഐ.സി.യു. കിടക്കകൾ ഉൾപ്പെടെയുള്ള കോവിഡ് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കണം. ആശുപത്രികളിലെ എല്ലാ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പനിക്കെതിരേയുള്ള പ്രതിരോധമരുന്ന് സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി
ചെവിക്കുള്ളില്‍ കൂടുകൂട്ടി താമസമാക്കി എട്ടുകാലി; യുവതി ആശുപത്രിയില്‍ എത്തിയത് അസഹ്യമായ ചെവി വേദനയുമായി
അസഹ്യമായ ചെവി വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിയുടെ ഉള്ളില്‍ എട്ടുകാലി കൂടുകൂട്ടി താമസമാക്കി.അധ്യാപികയും കണ്ടന്‍റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് ഇത്തരം ഒരനുഭവം ഉണ്ടായത്. എട്ടുകാലി വല നെയ്ത് വച്ചിരിക്കുന്നത് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. യുകെയിലാണ് സംഭവം നടന്നത്.ആഴ്ചകളായി ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നുവത്രേ. ദിവസങ്ങള്‍ കൂടുംതോറും ചെവിക്കകത്തെ വേദനയും കൂടി വന്നു. ഇതിനിടെ ചെവിക്കകത്ത് എന്തോ ഇരിപ്പുണ്ടെന്ന് ഇവര്‍ക്ക് മനസിലായി. ഇതിനെ പുറത്തെടുക്കാൻ പലതും ചെയ്തുനോക്കി. ഒടുവില്‍ ഒലിവ് ഓയില്‍ ഒഴിച്ചു. ഇതില്‍ എട്ടുകാലി പുറത്തെത്തി. എന്നാല്‍ ചെവിയില്‍ നിന്ന് രക്തം വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു.
അങ്ങനെ എമര്‍ജൻസി നമ്ബറില്‍ വിളിച്ചാണ് ലൂസി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഡോക്ടര്‍മാര്‍ ക്യാമറ ഘടിപ്പിച്ച ഉപകരണം കൊണ്ട് ചെവിക്കകം പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.എട്ടുകാലി ചെവിക്കകത്ത് കയറിക്കൂടുക മാത്രമല്ല, അകത്ത് വല നെയ്ത് കെട്ടി താമസമാക്കുകയും കൂടി ചെയ്തിരിക്കുകയായിരുന്നു.
എട്ടുകാലി പുറത്തെത്തിയെങ്കിലും ദിവസങ്ങളോളം അത് അകത്ത് ജീവനോടെ കഴിഞ്ഞത് യുവതിയുടെ കേള്‍വിശക്തിയെ ബാധിച്ചിരുന്നുവത്രേ. മാത്രല്ല അണുബാധയും ഉണ്ടായിരുന്നു. എന്തായാലും സമയത്തിന് ആശുപത്രിയിലെത്തിയതിനാല്‍ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷപ്പെടാനായി. എങ്ങനെയാണ് ചെവിക്കകത്ത് എട്ടുകാലി കയറിയതെന്ന് തനിക്കറിയില്ലെന്നാണ് ലൂസി പറയുന്നത്. വേദന വന്നപ്പോള്‍ മാത്രമാണ് ചെവിക്കകത്ത് എന്തോ പോയിട്ടുണ്ടെന്ന് മനസിലായതെന്നും ഇവര്‍ പറയുന്നു