ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പരിശോധന നടത്തണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം.
ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികളെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കണം. ഐ.സി.യു.വിലുള്ള കോവിഡ് രോഗികളെ ടെലി ഐ.സി.യു. വഴി നിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9118004258330 എന്ന നമ്പറിൽ വിളിക്കാം.
വിവാഹദിനത്തിലെ വിവാദം; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനിടെ മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതായിരുന്നു ചിത്രം. ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമും ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ‘വേറെ ആളെ നോക്ക്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം അവര്‍ പോസ്റ്റ് ചെയ്തത്.എന്നാല്‍, ഇതിന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് മറുപടിയുമായെത്തി. ‘ചില ആളുകള്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവിറ്റി ഛര്‍ദ്ദിക്കുകയും ചെയ്യും’ എന്നായിരുന്നു ഗോകുല്‍ ഇതിന് നല്‍കിയ മറുപടി. ഗോകുല്‍ തന്റെ പ്രൈവറ്റ് അക്കൗണ്ടില്‍ നിന്നാണ് ശീതളിന് മറുപടി നല്‍കിയത്.
ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിനെത്തിയ മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടെയുള്ള അതിഥികളുടെ അടുത്തെത്തിയ പ്രധാനമന്ത്രി എല്ലാവര്‍ക്കും അക്ഷതം സമ്മാനിച്ചിരുന്നു. മമ്മൂട്ടി മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിരുന്നു.അതിന് മുമ്ബെടുത്ത ചിത്രത്തിലാണ് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതെന്നും ഈ ചിത്രം തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നിലെത്തുമ്ബോള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.