ബംഗളൂരു: രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കർണാടക മൂന്നാം സ്ഥാനത്ത്. ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. 2020-21 മുതൽ 2023-24 വരെയുള്ള കാലയളവിൽ വൈദ്യുതി വാഹനങ്ങളുടെ രജിസ്ട്രേഷൻ 1275 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളടക്കമുള്ള കണക്കാണിത്. 2017-18 കാലയളവിൽ 1922 ഇ-വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023-24 ആയപ്പോഴേക്കും 1,59,428ൽ എത്തി.
പരിസ്ഥിതി സൗഹൃദമാണെന്നതിന് പുറമെ, ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നികുതി ഒഴിവാക്കി നൽകുന്നതും ആളുകളെ ഇ-വാഹനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കർണാടകയിൽ രജിസ്റ്റർ ചെയ്ത വൈദ്യുതി വാഹനങ്ങളിൽ ഇരുചക്രവാഹനങ്ങളാണ് കൂടുതൽ; 1,40,327 എണ്ണം. 13,667 കാറുകളും 5434 മുച്ചക്ര വാഹനങ്ങളും ഈ ഗണത്തിൽ കഴിഞ്ഞ വർഷം കർണാടകയിൽ രജിസ്റ്റർ ചെയ്തു.
മൂന്നു വയസ്സുകാരനെ മടിയില്‍ വച്ച് വണ്ടിയോടിച്ചു; പിതാവിന്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്ത് MVD
മൂന്ന് വയസ്സുകാരനെ മടിയില്‍ വച്ചുകൊണ്ട് ഡ്രൈവിംഗ് ചെയ്ത യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പൻഡ് ചെയ്തത്.മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാല്‍ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടിയെ ഇരുത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് കോഴിക്കോട് ആർടിഒ പറഞ്ഞു.
മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി കരഞ്ഞത് കൊണ്ടാണ് മടിയിലിരുത്തിയതെന്നാണ് മുസ്തഫ നല്കിയ വിശദീകരണം. നാല് ലൈൻ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം. ഈ റോഡിലൂടെ ഒരു കുട്ടി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടി സ്റ്റിയറിങ് പിടിച്ച് വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാർക്ക് അപകടത്തിന് വഴിവെക്കും. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങള് ഉപയോഗിക്കുന്നതിന് അയോഗ്യത കല്‍പ്പിച്ചതെന്നും ആർടിഎ വ്യക്തമാക്കി.