ബംഗളൂരു: 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്കുയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. യൂണിറ്റിന് 2.89 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധനവ് ബാധകമാവുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ ഗൃഹ ജ്യോതി പദ്ധതി പ്രകാരം സൗജന്യമായി വൈദ്യുതി ലഭിക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ പദ്ധതി നിലവില്‍ വരിക.ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയായ ഗൃഹജ്യോതി പ്രഖ്യാപിച്ചത്.
ഇതുപ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി ബില്ലടക്കേണ്ടതില്ലെന്നും പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.സംസ്ഥാനത്തെ സാധാരാണക്കാരേയും മധ്യവര്‍ഗക്കാരേയും സഹായിക്കുന്നതിനാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വൈദ്യുതി ചാര്‍ജ് ഉയര്‍ത്താനുള്ള തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് കര്‍ണാടക സര്‍ക്കാര്‍ എടുത്തതല്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. കര്‍ണാടക റെഗുലേറ്ററി കമീഷനാണ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനമെടുത്തത്. അവര്‍ അത് നേരത്തെ തന്നെ എടുത്തിരുന്നു. തീരുമാനം നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.
2018 സിനിമ വിവാദത്തില്‍; തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി ഉടമകള്‍
സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശനം അവസാനിപ്പിക്കും മുൻപ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍.2018 സിനിമ നാളെ ഒടിടിയില്‍ റിലീസ് ചെയ്യാനിരിക്കേയാണ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജൂണ്‍ ഏഴ്, എട്ട് തിയതികളില്‍ തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം.2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒടിടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, മള്‍ട്ടിപ്ലസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തിലാണ് തീരുമാനം.നാളെയും മറ്റന്നാളും സിനിമ കാണുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നല്‍കാവൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ കരാര്‍ ലംഘിച്ച് പല സിനിമകളും നേരത്തെ ഒടിടിക്ക് നല്‍കുകയാണെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.