ഭുവനേശ്വര്‍: നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള ആരും അപകടത്തില്‍ പെടുകയോ, മരിക്കുകയോ ചെയ്തതായി വിവരം ഇല്ലെന്ന് ബംഗളുരു റെയില്‍ എഡിജിപി ശശികുമാര്‍.സഹായം തേടി കര്‍ണാടകയിലെ ഒരു ഹെല്പ് ലൈൻ നമ്ബറുകളിലും ഇത് വരെ കോളുകള്‍ വന്നിട്ടുമില്ല. ‘മരണം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു, അത് തെറ്റാണ്’ എന്നും എഡിജിപി വിശദമാക്കി.ചിക്മഗളുരുവില്‍ നിന്ന് ചത്തിസ്ഗഡിലേക്ക് തീര്‍ത്ഥാടനത്തിന് പോയ 120 പേരും സുരക്ഷിതരാണ്. അവര്‍ അപകടത്തില്‍ പെട്ടിട്ടില്ല. ട്രെയിനില്‍ ഒഴിവുള്ള ഒരു ബര്‍ത്ത് പോലും ഉണ്ടായിരുന്നില്ല.
ജനറല്‍ കോച്ചുകളിലും നല്ല തിരക്ക് ഉണ്ടായിരുന്നു. ഇതില്‍ പലരും തൊഴിലാളികള്‍ ആയിരുന്നു. മിക്കവരും അസം, കൊല്‍ക്കത്ത, ഒഡിഷ സ്വദേശികള്‍ ആണെന്നാണ് നിഗമനം. ഇവര്‍ ആരെന്നത് സംബന്ധിച്ച് വിവരങ്ങള്‍ തേടി വരികയാണ്. ക്യാൻസലേഷനും റീഫണ്ടിനും റീബുക്കിങ്ങിനും 6 കൗണ്ടറുകള്‍ വീതം ഓരോ സ്റ്റേഷനിലും തുറന്നിട്ടുണ്ട്. എല്ലായിടത്തും നല്ല തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ നടപടികള്‍ എടുത്ത് തുടങ്ങിയെന്നും എഡിജിപി ശശികുമാര്‍ വ്യക്തമാക്കി.ഇന്നലെ വൈകീട്ട് 6.55 ന് ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്ബര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി.
നാലു ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാര്‍ ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകള്‍ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടല്‍ എക്സ്പ്രസ്ന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 261 പേര് മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ട്. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കേന്ദ്രം ഒഴിവാക്കിയ പാഠം കേരള ക്ലാസുകളിൽ പുസ്തകമായി ഓഗസ്റ്റിൽ
തിരുവനന്തപുരം ∙ 12–ാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ നിന്ന് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു സപ്ലിമെന്ററി പുസ്തകമായി ഓഗസ്റ്റിൽ ലഭിക്കും. ഇതു തയാറാക്കുന്നതിനുള്ള നടപടി എസ്സിഇആർടി ആരംഭിച്ചു. ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ കേന്ദ്രം നടത്തിയ ഒഴിവാക്കലുകളാണു കേരളം പ്രത്യേക പാഠപുസ്തമാക്കി പഠിപ്പിക്കാൻ ഒരുങ്ങുന്നത്. ഓരോ വിഷയത്തിലും 8 പേരുടെ സമിതിയെ നിയോഗിച്ചാണു സപ്ലിമെന്ററി പുസ്തകം തയാറാക്കുന്നത്. ഇതു നാലു പുസ്തകങ്ങളായി തന്നെ ഇറക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ സമിതി തീരുമാനിക്കും.
പല പുസ്തകങ്ങളിലും വിവിധ പാഠഭാഗങ്ങളിലെ പാരഗ്രാഫും വരികളുമൊക്കെയാണു കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ഇതു മാത്രം പ്രത്യേക പാഠപുസ്തകമായി ഇറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാൽ ഒഴിവാക്കിയവയെ സമഗ്രമായ പാഠരൂപത്തിലേക്കു മാറ്റി പുസ്തകമാക്കുകയാണു സമിതിയുടെ ദൗത്യം. കലാപം, അടിയന്തരാവസ്ഥ, മുഗൾ ചരിത്രം, മൗലാന അബുൽകലാം ആസാദിനെക്കുറിച്ചുളള പാഠഭാഗങ്ങൾ, ഗോഡ്സെയെക്കുറിച്ചുള്ള പരാമർശം തുടങ്ങിയവയാണ് എൻസിഇആർടി 12–ാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്.
ഹിന്ദു രാഷ്ട്രവാദികളെ ഗാന്ധിജി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഹിന്ദു–മുസ്ലിം ഐക്യ സങ്കൽപത്തെ തീവ്രഹിന്ദുത്വ വാദികൾ എതിർത്തിരുന്നു എന്നതടക്കമുള്ള പരാമർശങ്ങളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുളള ഒഴിവാക്കലുകളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവ പഠിപ്പിക്കാൻ കേരളം ബദൽ മാർഗം നടപ്പാക്കുന്നത്. ഹയർ സെക്കൻഡറിയിൽ എൻസിഇആർടിയുടെ 44 പുസ്തകങ്ങൾഎൻസിഇആർടിയുടെ 44 പാഠപുസ്തകങ്ങളാണ് എസ്സിഇആർടി പകർപ്പവകാശം വാങ്ങി ഇവിടെ അച്ചടിച്ചു ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു നൽകുന്നത്.
ഇതിൽ സയൻസ് വിഷയങ്ങളിലെ ഒഴിവാക്കലുകൾ കേരളവും അംഗീകരിക്കുന്നുണ്ട്. 10 വരെ ക്ലാസുകളിൽ കേരളത്തിനു സ്വന്തം പാഠപുസ്തകമായതിനാൽ കേന്ദ്രത്തിന്റെ ഒഴിവാക്കലുകൾ ബാധിക്കില്ല.