Home Featured ആദിത്യ, ബന്നാര്‍ഘട്ട പാര്‍ക്ക്, ഐ.ഐ.എസ്‍സി; പ്രത്യേക കവറുകള്‍ പുറത്തിറക്കി കർണാടക തപാല്‍ വകുപ്പ്

ആദിത്യ, ബന്നാര്‍ഘട്ട പാര്‍ക്ക്, ഐ.ഐ.എസ്‍സി; പ്രത്യേക കവറുകള്‍ പുറത്തിറക്കി കർണാടക തപാല്‍ വകുപ്പ്

ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തിന് നാഴികക്കല്ലായി മാറിയ ഐ.എസ്.ആര്‍.ഒയുടെ പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എല്‍-1ന് ആദരമര്‍പ്പിച്ച്‌ തപാല്‍ വകുപ്പ്.ആദിത്യയുടേതടക്കം പ്രത്യേക കവറുകള്‍ തപാല്‍ വകുപ്പ് പുറത്തിറക്കി. ബംഗളൂരു കണ്ഠീരവ ഇൻഡോര്‍ സ്റ്റേഡിയത്തില്‍ കര്‍ണാടക പോസ്റ്റല്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സ്റ്റാമ്ബ് പ്രദര്‍ശനമായ ‘കര്‍ണാപെക്സ് 2024’ലാണ് ആദിത്യക്ക് പുറമേ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്‍സി) തുടങ്ങിയ കവറുകള്‍ പുറത്തിറക്കിയത്. മുൻ ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ ഡോ. കസ്തൂരിരംഗൻ ‘കര്‍ണാപെക്സ് 2024’ ഉദ്ഘാടനം ചെയ്ത് പ്രത്യേക കവറുകളുടെ പ്രകാശനം നിര്‍വഹിച്ചു.

കര്‍ണാടകയിലെയും കര്‍ണാടകക്ക് പുറത്തുള്ളവരുടെയും സ്റ്റാമ്ബ് ശേഖരങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ചരിത്രം, സംസ്കാരം, കല, പാരമ്ബര്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, ജന്തുജാലങ്ങള്‍, വന്യജീവികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ 690 സ്റ്റാമ്ബ് ഫ്രെയിമുകളാണ് ഒരുക്കിയിട്ടുള്ളത്. പോസ്റ്റ് കാര്‍ഡ് എഴുത്ത്, ഒറിഗാമി, മാണ്ഡല ആര്‍ട്ട്, എൻവലപ് ആര്‍ട്ട് തുടങ്ങിയവയില്‍ ശില്‍പശാലയും നടന്നു. സ്റ്റാമ്ബ് പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും. സമാപനച്ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ് ലോട്ട്, ഡല്‍ഹി ദാക് ഭവൻ ഫിലാറ്റലി വിഭാഗം ഡയറക്ടര്‍ പ്രീതി അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കെഎസ്ആർടിസി യിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കും

KSRTCയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കും. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനംമൂന്ന് മാസം വരെയുള്ള ആവശ്യ ഘടകങ്ങൾ മാത്രം വാങ്ങാൻ നിർദേശം. സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ സജ്ജീകരിക്കും. ഡിപ്പോകളിലെ വരവ് ചിലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റിരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല.ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നല്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വീട്ടിലും യോഗം ചേർന്നിരുന്നു.കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെ ബി ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.

You may also like

error: Content is protected !!
Join Our WhatsApp Group