ബെംഗളൂരു:രാജ്യസഭ തിരഞെഞ്ഞെടുപ്പിലെ തോൽവിയോടെ കോൺഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമായെന്ന് ദൾ നിയമസഭാ കക്ഷിനേതാവ് എച്ച്. ഡി.കുമാരസ്വാമി. വർഗീയതയെ പരാജയപ്പെടുത്തുന്നതിനാണ് കോൺഗ്രസിന് നേരത്തേ പിന്തുണ നൽകിയിരുന്നത്. ഇത് വിഡിത്തരമായതായി പിന്നീട് തെളിഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപാട് ബിജെപിക്കാണ് ഗുണകരമായതെന്നും കുമാരസ്വാമി പറഞ്ഞു.
ദൾ സ്ഥാനാർഥിയായിരുന്ന കുന്ദ്ര റെഡ്ഡിക്ക് 30 വോട്ടുകളാണ് ലഭിച്ചത്. ദൾ എംഎൽഎ കെ.ശ്രീനിവാസ ഗൗഡയുടെ വോട്ടും കോൺഗ്രസിന് ലഭിച്ചതാണ് കുമാരസ്വാമിയെ രോഷാകുലനാക്കിയത്. 2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പിലും ദളിന്റെ 8 എംഎൽഎമാർ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇവരെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് മുഖം രക്ഷിച്ചത്.