ബെംഗളൂരു: കർണാടകയിൽ നിന്നുള്ള 4 രാജ്യസഭാ സീറ്റുകളിൽ ജൂൺ 10ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വീണ്ടും സംസ്ഥാനത്തു നിന്നു മത്സരിച്ചേക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന സംസ്ഥാന നിർവാഹക സമിതി ഈ നിർദേശം കേന്ദ്ര നേതൃത്വം മുൻപാകെ വച്ചതായാണു സൂചന.
ഇതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കർണാടകയിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാനായി പിസിസി നേതൃത്വം ക്ഷണിച്ചേക്കുമെന്നും സൂചന കർണാടകയിൽ നിന്നുള്ള 4 എംപിമാരുടെ കാലാവധി ജൂൺ 5ന് അവസാനിക്കുന്നതിനെ തുടർന്ന് ജൂൺ 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നിർമല സീതാരാമനെ കൂടാതെ ബിജെപിയുടെ കെ.സി.രാമമൂർത്തി, കോൺഗസിന്റെ ജയറാം രമേശ് എന്നിവരാണു വിരമിക്കുന്നത്. കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ട്സ് അന്തരിച്ചതിനെ തുടർന്ന് ഈ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്.
ബെംഗളൂരു :നഗരത്തിലെ 2800 കുഴികൾ അടച്ചതായി ബിബിഎംപി
ബെംഗളൂരു :നഗരത്തിലെ 2800 കുഴികൾ അടച്ചതായി ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിൽ രേഖപ്പെടു ബിബിഎംപി. 8 സോണുകളിലെ ബന്ധപ്പെട്ട സോണൽ എൻജിനീയർമാരാണ് അതത് വാർഡുകളിലെ നികത്തിയ കുഴികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ആപ്പിൽ പോസ്റ്റ്പോസ്റ്റ് ചെയ്യുന്നത്.കുഴികൾ നികത്തിയതിന്റെ ചി ത്രങ്ങളും വിവരങ്ങളും ആപ്പിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നേരത്തെ നിർദേശം നൽകിയിരുന്നു