കര്‍ണാടക : കര്‍ണാടക കോണ്‍ഗ്രസിന്റെ എല്ലാ തരത്തിലുളള അഴിമതിയെക്കുറിച്ചും വസ്തുതകളും കണക്കുകളും രാഹുല്‍ ഗാന്ധിക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് സംസ്ഥാനത്ത് നടന്ന അഴിമതി കേസുകളുടെ രേഖകള്‍ അയക്കുമെന്നും എഫ്ഐആറുകളില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെല്ലാരിയില്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിറകെയാണ് ബൊമ്മൈയുടെ മറുപടി. കര്‍ണാടകയില്‍ പണമുള്ള ആര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നും 40 ശതമാനം കമ്മീഷന് സംസ്ഥാനത്ത് വ്യാപകമാണെന്നും രാഹുല്‍ ഗാന്ധി വിമല്ശിച്ചിരുന്നു.
പണമുള്ളവര്‍ക്ക് കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഓര്‍മ്മക്കുറവുണ്ട് അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വിവരമറിയിച്ചിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് നടന്ന അത്രയും അഴിമതിയും അധ്യാപക റിക്രൂട്ട്മെന്റും ഇന്ത്യയില്‍ മറ്റൊരിടത്തും നടന്നിട്ടില്ല.
അത്തരം അഴിമതികളുടെ എല്ലാ വിവരങ്ങളും രാഹുല്‍ ഗാന്ധിക്ക് നല്കാന് തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വസ്തുതകളും കണക്കുകളും അയയ്ക്കും ബൊമ്മൈ പറഞ്ഞു.
‘കെഎസ്ആർടിസി-സ്വിഫ്റ്റിൽ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം’
തിരുവനന്തപുരം:കെ എസ് ആർ ടി സി- സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎസ്ആർടിസി – സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ നിന്നും മനസിലാക്കുന്നത്.ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്.
ഇതിലേക്ക് വേണ്ടി 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്. അവർക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവും, ഓഫുള്ള ദിവസം മറ്റു ക്രൂ അംഗങ്ങളെയുമാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 542 ഡ്രൈവർ കം കണ്ടക്ടർ തസ്ഥികയിലുള്ള ജീവനക്കാരാണ് കെഎസ്ആർടിസി – സ്വിഫ്റ്റിൽ ഉള്ളതും. ഇവരുടെ ഡ്യൂട്ടി അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് . അതിനാൽ ആവശ്യത്തിനുള്ള ജീവനക്കാരെ വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നത്.
സർവ്വീസ് ആരംഭിച്ച് ദിവസങ്ങൾക്ക് അകം തന്നെ കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസുകൾ യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം ഗജരാജ സ്ലീപ്പർ ബസുകൾക്ക് വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ദിവസം വരെ യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുമ്പോഴും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.