ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യരപ്പ പറഞ്ഞു.ബി ജെ പിയെ മറികടന്ന് മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യെദ്യുരപ്പ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യെദ്യുരപ്പയുടെ പ്രതികരണം.സംസ്ഥാനത്ത് ബി ജെ പിയുടെ വിജയം ഉറപ്പാണെന്നും 140 ലേറെ സീറ്റിന് മുകളിൽ നേടി വിജയിക്കുമെന്നും യദ്യുരപ്പ അവകാശപ്പെടുന്നു.
ബി ജെ പി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് പോകുകയും 140 പേർ വീണ്ടും സർക്കാർ രൂപീകരിക്കുകയും ചെയ്യും, സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ യെദ്യുരപ്പ പറഞ്ഞു.