Home Featured ബെംഗളൂരു:ബൊമ്മെ സർക്കാറിന്റെ ഒന്നാം വാർഷികം;പുജ്യം മാർക്കു നൽകി കർണാടക കോൺഗ്രസ്

ബെംഗളൂരു:ബൊമ്മെ സർക്കാറിന്റെ ഒന്നാം വാർഷികം;പുജ്യം മാർക്കു നൽകി കർണാടക കോൺഗ്രസ്

ബെംഗളൂരു : ഒരു വർഷം പൂർത്തിയാക്കുന്ന ബസവരാജ് ബൊമ്മെ സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ടെന്ന് ആരോപിച്ച് പുജ്യം മാർക്കു നൽകി കർണാടക കോൺഗ്രസ്. ഇതു ജനോത്സവമല്ല, മറിച്ച് ഭ്രഷ്ടോത്സവമാണെന്നും വിലയിരുത്തി. പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ചേർന്നു നടത്തിയ വാർത്താ സമ്മേളനത്തിലാണിത്.

മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നിഴലിലല്ല താൻ ഭരണം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബൊമ്മെ സർക്കാരിന്റെ ആഘോഷമെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ബൊമ്മ ഭരണത്തിൻ കീഴിൽ ബെംഗളൂരു അഴിമതികളുടെ തലസ്ഥാനമായെന്ന് ശിവകുമാറും ആരോപിച്ചു.

നിയമ നിർമാണ് കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.ഇതിനിടെ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് ഭവനു മുന്നിൽ സംസ്ഥാന നേതൃത്വം മൗന സത്യഗ്രഹം ആചരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group