ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പരസ്യമായി പങ്കുവച്ച് ഭക്ഷ്യ പൊതു വിതരണ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമേഷ് കട്ടി. ഒൻപതു തവണ നിയമസഭാംഗമായ താൻ നിലവിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണെന്നും മുഖ്യമന്ത്രിയാകാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നുവെന്നും 61 വയസ്സുകാരനായ അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം വടക്കൻ കർണാടകയെ പ്രത്യേക സംസ്ഥാനമാക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ബിജെപിസർക്കാരിനെ വെട്ടിലാക്കിയിരുരുന്നു.വടക്കൻ കർണാടകയുടെ വികസനം മാത്രം ലക്ഷ്യമിട്ടാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും ഉമേഷ് കട്ടി മൈസൂരുവിൽ പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മോദി സർക്കാർ ഇന്ത്യയെ 50 സം സ്ഥാനങ്ങളായി വിഭജിക്കുമെന്ന വാദം ഉന്നയിക്കുന്നതിനിടെ ആണ് വടക്കൻ കർണാടകയുടെ കാര്യം പരാമർശിച്ചത്. എന്നാൽ ഇത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിഷേധിച്ചു.