ബെംഗളുരു • ദളിനോടു ഒരുതരത്തിലുമുള്ള മൃദുസമീപനവും ബിജെപിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഇരു പാർട്ടിക്ളും തമ്മിൽ രഹസ്യ അജണ്ടകളുമില്ല.ദളിനോട് അത്തരമൊരു സമീപനമുണ്ടെന്ന് ആരോപിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില രാഷട്രീയ വിഷയങ്ങളിൽ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ അടുത്ത് കാലത്തായി നടത്തിയ ബിജെപി അനുകൂല പ്രസ്താവനകളാണ് ഇത്തരമൊരു ആരോപണം ഉയരുന്നതിനു പിന്നിൽ.
നിയമസഭാ തിരഞ്ഞെടുപ്പിൽ 170 സീറ്റുകളാണ് ദൾ ലക്ഷ്യമിടുന്നതെന്നും ബിജെപിയുമായും കോൺഗ്രസുമായും നീക്കുപോക്കുകൾക്കില്ലെന്നും പാർട്ടി നിയമസഭാ കക്ഷി നേതാവ് കുമാര സ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്