ബെംഗളൂരു: സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്ബോള്‍ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.224 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ താരതമ്യേന കൂടിയതായി തോന്നുമെങ്കിലും, തങ്ങളുടെ സ്വന്തം സര്‍വേകളില്‍ പോലും കേവല ഭൂരിപക്ഷത്തിന് വേണ്ട 113 എന്ന കടമ്ബ കടക്കുക വലിയ പാടുള്ള കാര്യമായിരിക്കുമെന്നാണ് പൊതുവേ വിലിയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും സംസ്ഥാനത്ത് തൂക്കുസഭയായിരിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ ഡി എസ് ഇത്തവണയും കിങ് മേക്കറായി മാറിയേക്കും. ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതനുസരിച്ച്, പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേകള്‍ സൂചിപ്പിക്കുന്നത് 90-105 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ്.
അതായത് കേവല ഭൂരിപക്ഷത്തിന് പത്തോളം സീറ്റുകളുടെ കുറവ്.2018 ലെ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനത്തില്‍”2018 ലെ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനത്തില്‍ നിന്ന് ഇത് ഗണ്യമായ പുരോഗതിയാണ്, ഞങ്ങളുടെ കുറച്ച് എം എല്‍ എമാരുടെ കൂറുമാറ്റത്തിന് മുമ്ബ് പാര്‍ട്ടിക്ക് 80 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ സര്‍വേകള്‍ അനുസരിച്ച്, ബെലഗാവി, കല്യാണ കര്‍ണാടക മേഖലകളില്‍ പാര്‍ട്ടി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും,”ഒരു കോണ്‍ഗ്രസ് എം എല്‍ എയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കല്യാണ്‍ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന്റെകല്യാണ്‍ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഈ മേഖലയിലെ കലബുറഗി ജില്ലയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി അടുത്തിടെ തിരഞ്ഞെടുത്തതാണ്. അഴിമതി വിഷയത്തില്‍ ബി ജെ പിക്കെതിരായ പ്രചാരണത്തിലൂടെയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലൂടെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കടന്ന് പോയതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.ബി ജെ പി നേരിടുന്ന പ്രധാന പ്രതിസന്ധി പാര്‍ട്ടിയിലെബി ജെ പി നേരിടുന്ന പ്രധാന പ്രതിസന്ധി പാര്‍ട്ടിയിലെ പടലപ്പിണക്കമാണ്.
മുന്‍ മന്ത്രിമാരായ കെഎസ് ഈശ്വരപ്പ, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ തങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നും കടന്ന് വന്നവര്‍ക്കെതിരായ അതൃപ്തിയും ശക്തമാണ്. ബിജെപിയുടെ ആഭ്യന്തര സര്‍വേകള്‍ അനുസരിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ 104 സീറ്റുകളില്‍ നിന്ന് 70-80 സീറ്റുകളിലേക്ക് പാര്‍ട്ടി പിന്തള്ളപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുക്ക് നിയമസഭ വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌തുക്ക് നിയമസഭ വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും മകന്‍ എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെഡി(എസ്) കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം മേഖലയില്‍ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസും സജീവമാണ്.അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിഅരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും ഇത്തവ മത്സരരംഗത്തുണ്ടാകും.
ഏതാനും നഗര മണ്ഡലങ്ങളില്‍ ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ അടിത്തറയില്‍ എ എ പി ചില വിള്ളലുകള്‍ ഉണ്ടാക്കിയേക്കാം.ഖനന മുതലാളിയായി മാറിയ രാഷ്ട്രീയക്കാരനായ ജനാര്‍ദന്‍ റെഡ്ഡിയുടെ പുതുതായി പ്രഖ്യാപിച്ച കല്യാണ രാജ്യ പ്രഗതി പക്ഷയും, കല്യാണ കര്‍ണാടകയിലെ ഏതാനും ജില്ലകളിലെ ചില സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളെ ബാധിച്ചേക്കാം. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള ഏതാനും മണ്ഡലങ്ങളില്‍ എസ് ഡി പി ഐ കോണ്‍ഗ്രസിന്റെ സാധ്യതകളെയായിരിക്കും സ്വാധീനിക്കുക.