ബെംഗളൂരു: ഹൈസ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിത്രദുർഗ മുരുക മഠത്തിനു കീഴിലുള്ള ഹോസ്റ്റലിലെ കുട്ടികളുടെ പരാതിയിൽ ആറു ദിവസം മുൻപാണു മഠാധിപതി ഉൾപ്പെടെ 5 പേർക്കെതിരെ പോസോ കേസ് എടുത്തത്.അറസ്റ്റ് വൈകുന്നതിൽ ദലിത് സംഘടനകൾ പ്രതിഷേധിച്ചതിനു പിന്നാലെയാണു നടപടി.
മഠാധിപതിയുടെ മുൻകൂർ ജാമ്യാ പേക്ഷയിൽ ചിത്രദുർഗ സെഷൻ കോടതി ഇന്നു വാദം കേൾക്കും.അതിനിടെ, സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണത്തിനായി ഹൈക്കോടതി ഇടപെടണം എന്നാവശ്യപ്പെട്ട് ബെംഗളൂരുവി ലെ ഒരു വിഭാഗം അഭിഭാഷകർ കോടതി റജിസ്ട്രാർ ജനറലിനു കത്തെഴുതി.
ബംഗളുരു :ഇതര മത വിദ്യാര്‍ഥിനിയുമായി സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി
മംഗ്ളുറു:ഹിന്ദു വിദ്യാര്‍ഥിനിയുമായി ക്യാംപസില്‍ സംസാരിച്ചു നിന്ന മുസ്ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി.സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ഇതേ കോളജിലെ വിദ്യാര്‍ഥി പല്ലവിയുമായാണ് സനിഫ് ദീര്‍ഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
‘പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്, പരാതിയില്‍ പറഞ്ഞു.
നിലത്തിട്ട് ചവിട്ടുകയും ജീവന് വേണമെങ്കില്‍ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ പാടുകളോടെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.