Home Featured വരൾച്ച: മൈസൂരു ദസറയുടെ ചെലവ് ചുരുക്കാൻ ആലോചന…

വരൾച്ച: മൈസൂരു ദസറയുടെ ചെലവ് ചുരുക്കാൻ ആലോചന…

ബെംഗളൂരു : കർണാടകം കടുത്ത വരൾച്ചയെ നേരിടുന്നത് കണക്കിലെടുത്ത് ഇത്തവണത്തെ മൈസൂരു ദസറ ആഘോഷത്തിന്റെ ചെലവ് ചുരുക്കാൻ ആലോചന.ആഘോഷത്തിന്റെ അനാവശ്യമായ ചെലവ് കുറയ്ക്കുമെന്ന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു. കഴിയുന്നത്ര ചെലവ് കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും.ഇത്തവണ മഴ തീരെ കുറഞ്ഞതിനെത്തുടർന്ന് സംസ്ഥാനം വരൾച്ചയെ നേരിടുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 237 താലൂക്കുകളിൽ 195 താലൂക്കുകളെ വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചു.

161 താലൂക്കുകളെ രൂക്ഷമായ വരൾച്ച ബാധിച്ചതായാണ് റിപ്പോർട്ട്.ഇത്തവണത്തെ ദസറ ആഘോഷം ഗംഭീരമായി നടത്താനായിരുന്നു നേരത്തേ തീരുമാനമെടുത്തിരുന്നത്. ആഘോഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിജയദശമിനാളിൽ ജംബൂ സവാരിക്ക് എഴുന്നള്ളിക്കാനുള്ള ആനകൾ മൈസൂരു കൊട്ടാരത്തിലെത്തി. ഇവയ്ക്ക് പരിശീലനം നൽകിവരുന്നു.ഒക്ടോബർ 15-നാണ് ദസറയുടെ ആരംഭം. രാവിലെ 10.15-ന് ചാമുണ്ഡി മലയിൽ ആഘോഷത്തിന് തുടക്കംകുറിക്കും. പ്രമുഖ സംഗീതസംവിധായകൻ ഹംസലേഖയാണ് ഉദ്ഘാടകൻ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും.

ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങള്‍ വിശദമാക്കി പോലീസ്

ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ടാല്‍ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് വിശദമാക്കി പോലീസ്. ഓണ്‍ലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബര്‍ ഹെല്പ് ലൈൻ നമ്ബറില്‍ വിവരമറിയിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്ന, നിങ്ങള്‍ക്ക് അറിയാത്ത എല്ലാ നമ്ബറുകളും ബ്ലോക്ക് ചെയ്യുക.

നിങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകളേയും അറിയിക്കുക. നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക.മന:സാന്നിധ്യം വീണ്ടെടുക്കുക. ഓര്‍ക്കുക, ഇത്തരം സംഭവമുണ്ടായാല്‍ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group