Home Featured ബെംഗളൂരുവിൽ വെള്ളത്തിന് ചെലവേറും; നിരക്ക് വർധന അനിവാര്യമെന്ന് ഡികെ ശിവകുമാർ.

ബെംഗളൂരുവിൽ വെള്ളത്തിന് ചെലവേറും; നിരക്ക് വർധന അനിവാര്യമെന്ന് ഡികെ ശിവകുമാർ.

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വെള്ളത്തിന് നിരക്കുയരുമെന്ന സൂചന നൽകി സർക്കാർ. ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ജലനിരക്ക് വർധനവ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ജല ഉപഭോഗം കൃത്യമായി മനസ്സിലാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജലബോർഡിന് വാർഷിക നഷ്ടം 1000 കോടി രൂപയാണ്. അതിനാൽ ജലനിരക്ക് വർധനവ് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 2014 മുതൽ നിരക്കിൽ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഈ കാലയളവിൽ ജലബോർഡിൻ്റെ വൈദ്യുതി ബിൽ 35 കോടിയിൽ നിന്ന് 75 കോടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമാണ്. വൈകാതെ വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി.

ജലനിരപ്പ് വർധന സംബന്ധിച്ച് ബെംഗളൂരു നഗരത്തിലെ എല്ലാ എംഎൽഎമാരുമായും ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർ ചർച്ച നടത്തി. സാമ്പത്തിക നഷ്ടം കാരണം ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിക്കുന്നതിനാൽ ബോർഡിന് ഫണ്ട് സ്വരൂപിക്കാൻ പ്രയാസമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല. മഗ്രമായ ചർച്ചകൾക്ക് ശേഷമാകും അന്തിമതീരുമാനം ഉണ്ടാകുക. നഗരത്തിലുടനീളമുള്ള ജല ഉപഭോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. അനധികൃത കണക്ഷനുകൾ കണ്ടെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വേനൽക്കാലത്ത് ബെംഗളൂരു നഗരത്തിൽ ജലക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭൂഗർഭജലം ശേഖരിക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. കാവേരി അഞ്ചാം ഘട്ടത്തിൽ ബിഡബ്ല്യുഎസ്എസ്ബി 15,000 പുതിയ കണക്ഷനുകൾ നൽകി. പലരും ഈ കണക്ഷൻ എടുക്കാൻ വിസമ്മതിച്ചിട്ടുണ്ട്. പല അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഇതുവരെ കാവേരി ജല കണക്ഷൻ എടുത്തിട്ടില്ല. ഈ കണക്ഷൻ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു.

ചേരിപ്രദേശങ്ങളിലും നഗരത്തിലെ ദരിദ്ര വിഭാഗങ്ങൾക്കും വെള്ളം നൽകുന്നതിന് മുൻ കോൺഗ്രസ് സർക്കാർ 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന് ശേഷം വന്ന ബിജെപി സർക്കാർ പദ്ധതി നിർത്തിവച്ചു. നഗരത്തിലെ പാവപ്പെട്ടവർക്ക് വെള്ളം നൽകാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഈ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.

അച്ഛൻ കാൻസർ സർവൈവർ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല’; നിരഞ്ജ് മണിയൻപിള്ള രാജു

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മറുപടിയുമായി മകൻ നിരഞ്ജ്. അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും അർബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ് മനോരമ ഓൺലൈനോടു വെളിപ്പെടുത്തി. ഈയടുത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. താരത്തിന്റെ ശബ്ദം പോലും നഷ്‌ടമായെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ, താരം മെലിഞ്ഞു പോയതിന്റെ യഥാർഥ കാരണം വ്യക്തമാക്കുകയാണ് മകൻ നിരഞ്ജ് മണിയൻപിള്ള രാജു. 

നിരഞ്ജിന്റെ വാക്കുകൾ: ”അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്.” 

പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ആറു മാസം എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും,” നിരഞ്ജ് പറഞ്ഞു. മോഹൻലാൽ ചിത്രം ‘തുടരും’ ആണ് മണിയൻപിള്ളയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആരോഗ്യം വീണ്ടെടുത്ത താരം ഷൂട്ടുകൾക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നും നിരഞ്ജ് പറയുന്നു. “അച്ഛന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ സിനിമ ‘തുടരും’ ആണ്. അതൊരു ഗംഭീര തിരിച്ചുവരവായിരിക്കും. ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നെ മോഹൻലാൽ സിനിമയുടെ നിർമാണവും അടുത്തുതന്നെ ഉണ്ടാകും. ഇപ്പോൾ അച്ഛൻ ഷൂട്ടിനൊക്കെ പോകാൻ തയ്യാറെടുത്തു തുടങ്ങി. അതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞങ്ങൾ,” നിരഞ്ജ് കൂട്ടിച്ചേർത്തു.  

You may also like

error: Content is protected !!
Join Our WhatsApp Group