2020 ബെംഗളൂരു കലാപത്തില്‍ ജയിലിലായ നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കര്‍ണാടക ആഭ്യന്തര വകുപ്പ്.ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേഠ് ആവശ്യപ്രകാരമാണ് നടപടി.ഹുബ്ലിയിലും ഷിമോഗയിലും വിവിധ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ നിരപരാധികളായ വിദ്യാര്‍ഥികളെയും യുവാക്കളെയും ചട്ടപ്രകാരം വിട്ടയക്കാനും നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2020 ആഗസ്തിലാണ് മുന്‍ എം.എല്‍.എയായിരുന്ന അഖണ്ഡ ശ്രീനിവാസ മുര്‍ത്തിയുടെ മരുമകന്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നത്. ഇതിനെതിരെ പൊലീസ് വെടിവെപ്പ് നടത്തി. ഈ പ്രതിഷേധ പരമ്ബരകളില്‍ 3 പേരുടെ ജീവന്‍ നഷ്ടമാവുകയും അമ്ബതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ ജയിലിലാക്കുകയും ചെയ്തിരുന്നു.
എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവം; മുന്‍മന്ത്രിയെയും സഹായിയെയും വെറുതെ വിട്ട് കോടതി
എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മയുടെ ആത്മഹത്യ ചെയ്ത കേസില്‍ ഹരിയാന മുൻ മന്ത്രി ഗോപാല്‍ ഗോയല്‍ കാണ്ഡ ഉള്‍പ്പെടെ രണ്ടുപേരെ ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കി.ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്. എയര്‍ ഹോസ്റ്റസ് മറ്റു കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ആത്മഹത്യാ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളില്‍ നിന്നും ഗോപാല്‍ കാണ്ഡയുടെ സഹായി അരുണ ഛദ്ദയെ കോടതി വെറുതെവിട്ടു.
ഗോപാല്‍ കാണ്ഡയുടെ എംഎല്‍ഡിആര്‍ എയര്‍ലൈൻസിലെ മുൻ എയര്‍ ഹോസ്റ്റസും പിന്നീട് അദ്ദേഹത്തിന്റെ കമ്ബനിയുടെ ഡയറക്ടറമായിരുന്ന ഗീതിക ശര്‍മ്മയെ 2012 ഓഗസ്റ്റ് 5 ന് വടക്കുപടിഞ്ഞാറൻ ദില്ലിയിലെ അശോക് വിഹാറിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപാല്‍ കാണ്ഡയുടെയും അരുണ ഛദ്ദയുടെയും പീഡനം കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മകളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം ഗീതിക ശര്‍മ്മയുടെ അമ്മയും ആത്മഹത്യ ചെയ്തു.