സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധന സമയം വൈകീട്ട് ആറ് മുതലാക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനില്ലെന്ന് കര്‍ണാടക.ബന്ദിപ്പൂര്‍ കടുവസങ്കേതം ഡയറക്ടര്‍ ഡോ. രമേശ്കുമാറുമായി വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.നിലവില്‍ രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് നിരോധനം.
വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ ആറ് മുതലാക്കുന്ന തീരുമാനം ഉണ്ടാകൂവെന്നും കടുവ സങ്കേതം ഡയറക്ടര്‍ ഉറപ്പുനല്‍കിയതായി ചര്‍ച്ച നടത്തിയ ചേംബര്‍ ജനറല്‍ സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്ബ് വനമേഖലയില്‍ ലോറിയിടിച്ച് കാട്ടാന ചെരിഞ്ഞ പശ്ചാത്തലത്തിലാണ് യാത്രാനിരോധന സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളുണ്ടായത്.
സാമ്ബത്തികമേഖല തകരുമെന്ന് സംഘടനകള്‍:
വൈകീട്ട് ആറു മുതല്‍ യാത്ര നിരോധനം വന്നാല്‍ വയനാടിന്റെ സാമ്ബത്തിക മേഖല പാടേ തകരുമെന്ന് വയനാട് ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുവസങ്കേതം ഡയറക്ടര്‍ കര്‍ണാടക സര്‍ക്കാറിന് ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ ആശങ്ക അറിയിച്ചാണ് വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയത്.
വൈകീട്ട് ആറു മുതല്‍ യാത്രനിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നും വയനാട് ചേംബര്‍ ആവശ്യപ്പെട്ടതാണ്. തീരുമാനം എടുക്കുന്നതിന് മുമ്ബ് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും ആലോചനകള്‍ക്ക് ശേഷമെ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും കടുവസങ്കേതം ഡയറക്ടര്‍ അറിയിച്ചു.വാഹനങ്ങളുടെ വേഗം കുറക്കാന്‍ സ്പീഡ് ബ്രേക്കറുകള്‍ കൂടുതല്‍ സ്ഥാപിക്കുക, കൂടുതല്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി പ്രശ്ന പരിഹാരം കാണാമെന്നും ചേംബര്‍ നേതൃത്വം കൂടിക്കാഴ്ചയില്‍ നിര്‍ദേശിച്ചു.
സിബിഎസ്‌ഇ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ‌്‌ക്ക്, മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: സിബിഎസ്‌ഇ സിലബസ് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രദ്ധയ‌്‌ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, വിദ്യാര്‍ത്ഥികളും സ്കൂളുകളും രക്ഷിതാക്കളും ബോര്‍ഡ് നിര്‍ദേശങ്ങള്‍ മാത്രം പിന്തുടരണമെന്ന് സിബിഎസ്‌ഇ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരളെ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പോസ്‌റ്റിന്റെ പൂര്‍ണരൂപം-”സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക വെബ്സൈറ്റെന്ന വ്യാജേന cbsegovt.com എന്ന വിലാസത്തിലാണ് വെബ്സൈറ്റ്. ബോര്‍ഡിന്റെ യഥാര്‍ത്ഥ വെബ്‌സൈറ്റ് www.cbse.gov.in ആണെന്നും വിദ്യാര്‍ത്ഥികളും സ്കൂളുകളും രക്ഷിതാക്കളും ഇതുവഴി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രം പിന്തുടരണമെന്നും ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്”.