Home Featured മങ്കി പോക്സ്:അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി കർണാടക

മങ്കി പോക്സ്:അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി കർണാടക

ബെംഗളൂരു : കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘങ്ങളെ ചെക്പോസ്റ്റുകളിൽ നിയോഗിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ ജില്ലാ ആശുപത്രികളിൽ 2 കിടക്കകൾ വീതം നീക്കിവയ്ക്കാൻ ആരോഗ്യ കമ്മിഷണർ ഡി.രൺദീപ് നിർദേശം നൽകി. ഇവരെ 21 ദിവസം ഐസഷനിൽ വയ്ക്കേണ്ടതുണ്ട്.

ബി എസ് യെദിയൂരപ്പക്കെതിരായ അഴിമതിക്കേസ്; ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ.തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് നിരാകരിക്കുകയായിരുന്നു.

2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ല്‍ ആണ് യെദിയൂരപ്പക്കെതിരെ എഫ്‌ഐആര്‍ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിന്മേലായിരുന്നു എഫ്‌ഐആര്‍.

കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാര്‍ക്ക് വികസനത്തിനായി ദേവരഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചു നല്‍കിയെന്നതായിരുന്നു കേസ്.അഴിമതി നിരോധന നിയമ പ്രകാരമാണ് യെദിയൂരപ്പക്കെതിരെ കേസെടുത്തിരുന്നത്.

2020 ലാണ് അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കാലതാമസം വരുത്തുന്നുവെന്നാരോപിച്ച്‌ ഹൈക്കോടതി ശാസിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group