Home Featured ഐ.ടി. കമ്പനികൾക്ക് കേരളത്തിലേക്ക് ക്ഷണം: വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കർണാടകം

ഐ.ടി. കമ്പനികൾക്ക് കേരളത്തിലേക്ക് ക്ഷണം: വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കർണാടകം

ബെംഗളൂരു:ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീൽ. നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് പാട്ടീൽ പറഞ്ഞു.ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവിൽ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തിൽനിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് ബെംഗളൂരുവിൽ വിവിധ കമ്പനികൾ ജോലിനൽകിയിട്ടുള്ളകാര്യം കേരളം ഓർക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികൾക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കത്തെഴുതിയതായി കഴിഞ്ഞദിവസം കേരള വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. 44 നദികൾ സംസ്ഥാനത്ത് നല്ല ജലലഭ്യത നൽകുന്നുണ്ടെന്നും പി. രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനോട് പ്രതികരിക്കവെയാണ് എം.ബി. പാട്ടീൽ കേരളത്തിന്റെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയത്.ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകർഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഫെഡറൽ ഐക്യത്തിന് വിരുദ്ധമാണെന്ന് പാട്ടീൽ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുക മാത്രമല്ല പ്രതിസന്ധികളെ ഒന്നിച്ച് നേരിടേണ്ടതിന്റെ പ്രാധാന്യത്തെ അവഗണിക്കുകയും ചെയ്യുന്നു. ജലദൗർലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് ഹാനികരമാണ്. കേരളമുൾപ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളും കടുത്തവരൾച്ച കാരണം ജലക്ഷാമം നേരിടുന്നുണ്ടെന്നും എം.ബി. പാട്ടീൽ ഓർമിപ്പിച്ചു.

ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ ആക്രമണം; 63 കാരൻ മരിച്ചു

ഐപിഎല്ലില്‍ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ സുഹ്യത്തിന്റെ ആക്രമണത്തിന് ഇരയായ അറുപത്തിമൂന്നുകാരൻ മരിച്ചു.ചെന്നൈ സൂപ്പർ കിംഗ്ലിന്റെ ആരാധകനായ മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശി ബഡോപാന്ത് ടിബിലേ ആണ് മരിച്ചത്. മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ബുധനാഴ്ച നടന്ന മല്‍സരം ടി.വിയില്‍ കാണുന്നതിനിടെ ആണ് തർക്കമുണ്ടായത്.

രോഹിത് ശർമയുടെ വിക്കറ്റ് വീണത് ചെന്നൈ ടീമിന്റെ ആരാധകൻ കൂടിയായ ബഡോപാന്ത് ആഘോഷമാക്കി. ഇതിനെ മുംബൈ ആരാധകനായ സുഹൃത്ത് ബല്‍വന്ത് എതിർത്തു. തർക്കത്തിന് പിന്നാലെ ബന്ധുവായ സാഗറിനെയും കൂട്ടി വന്ന ബല്‍വന്ത്, മരക്കട്ടയും വടിയും ഉപേയോഗിച്ച്‌ ബഡോപാന്തിനെ മർദിക്കുകയായിരുന്നു.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെയാണ് ബഡോപാന്ത് മരിച്ചത്. സുഹൃത്തിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.

You may also like

error: Content is protected !!
Join Our WhatsApp Group