ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട്ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ.കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്.ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി.നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതുപോലെയുള്ള നടപടികൾ സ്വീകരിച്ചുവെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു.
വീട്ടു ജോലിക്കാരും, ഡെലിവറി ബോയ്‌സും ലിഫ്റ്റ് ഉപയോഗിച്ചാന്‍ പിഴ ഈടാക്കും: ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനത്തിന് വന്‍ വിമര്‍ശനം
ഹൈദരാബാദിലെ ഒരു ഹൗസിംഗ് കോളനി മനഷ്യത്വരഹിതമായ ഒരു പ്രവൃത്തിയുടെ പേരില്‍ വിമര്‍ശിക്കപ്പെടുക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.ഹൗസിംഗ് സൊസൈറ്റിയുടെ ഒരു തീരുമാനം സംബന്ധിച്ച നോട്ടീസാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഇനി നോട്ടീസില്‍ എഴുതിയിരുന്നത് എന്താണന്നല്ലേ? ജോലിക്കാര്‍ , വീട്ടുജോലിക്കാര്‍, ഡെലിവറി ബോയ്‌സ്, എന്നിവര്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ലത്രേ. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 1000 രൂപ പിഴ ഒടുക്കേണ്ടിവരും എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.എവിടെ നിന്നാണ് ഈ നോട്ടീസ് വന്നിരിക്കുന്നത് എന്ന് വ്യക്തമല്ല.
എന്നാല്‍ നോട്ടീസില്‍ പരാമര്‍ശിക്കപ്പെടുന്ന ഇവരൊന്നും കെട്ടിടത്തിലെ പാസഞ്ചര്‍ ലിഫ്റ്റ് ഉപയോഗിക്കരുത് എന്നാണ്. പകരം അവര്‍ക്ക് വേണ്ടി തയ്യാറാക്കിയ മറ്റൊരു ലിഫ്റ്റ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.ഹൈദരാബാദില്‍ നിന്നും ഉള്ളതാണ് ഈ നോട്ടീസ് എന്നാണ് പറയുന്നത്. എന്നാല്‍, കൃത്യമായി ഈ നോട്ടീസ് ഏത് ഹൗസിംഗ് സൊസൈറ്റിയില്‍ നിന്നും ഉള്ളതാണ് എന്ന് വ്യക്തമല്ല. എന്നാല്‍, ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ട നോട്ടീസ് വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇത് തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റുചിലര്‍ ഇത് സാധാരണമാണ്. മിക്കവാറും സ്ഥലത്തും അങ്ങനെ ഉണ്ടാവാറുണ്ട്.
അത് താമസക്കാര്‍ക്ക് പ്രയാസം ഉണ്ടാവാതിരിക്കാനാണ് എന്ന് കമന്റിട്ടവരും ഉണ്ട്. എന്നാല്‍, ഭൂരിഭാഗവും ഇതിനെ നിശിതമായി വിമര്‍ശിച്ചു. ‘എന്തുകൊണ്ടാണ് ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് സമൂഹവുമായി ഇടപഴകാനും അവര്‍ ഉപയോഗിക്കുന്ന അതേ ഇടങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്തതും’ എന്ന് ചോദിച്ചവരും ഉണ്ട്. ഒട്ടും മനുഷ്യത്വമില്ലാത്ത സമൂഹം തന്നെയാണ് ഇത് എന്നും പലരും കമന്റ് ചെയ്തു.