ന്യൂഡെല്‍ഹി: ടോകിയോ ഒളിമ്ബിക്സില്‍ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് സമ്മാനങ്ങളുടെ പെരുമഴ. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും നീരജിന് സമ്മാനവുമായി എത്തിയിട്ടുണ്ട്. ജാവലിൻ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജിന് ആയുഷ്കാലം മുഴുവന്‍ രാജ്യത്തും വിദേശത്തും സൗജന്യമായി യാത്ര ചെയ്യാനുള്ള ഗോള്‍ഡന്‍ പാസാണ് നൽകിയിരിക്കുന്നത് . കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ഇതാദ്യമായാണ് ഇത്തരമൊരു സമ്മാനം നല്‍കുന്നത്.
രു വര്‍ഷത്തേയ്ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയും രംഗത്തെത്തി.
കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവും കൊണ്ട് എന്ത് നേടാനാകുമെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ഭാവിയിലെ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് നിങ്ങളൊരു വെളിച്ചമാണ്. നന്നായി, നീരജ്- എന്നാണ് വാഗ്ദാനം മുന്നോട്ടുവെച്ചുകൊണ്ട് ഇന്‍ഡിഗൊ സി ഇ ഒ റോണൊജോയ് ദത്ത പറഞ്ഞത്.
വ്യവസായി ആനന്ദ് മഹിന്ദ്ര നീരജ് ചോപ്രയ്ക്ക് മഹിന്ദ്ര XUV700 ആണ് സമ്മാനമായി നല്‍കുന്നത്. വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡലാണിത്.