ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഇട റോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം.സുള്ള്യ, പുത്തൂർ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും.
അതിർത്തികളിൽ ശക്തമായ പരിശോധന നടത്താനും കർണാടക സർക്കാർ തീരുമാനിച്ചു. കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ശനിയും ഞയറാഴ്ചയും സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനമൊട്ടാകെ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യൂ ലംഖിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട് പ്രകാരം കേസ് എടുക്കുന്നതാണ്. ഓഗസ്റ്റ് 16 തിങ്കളാഴ്ച രാവിലെ 6 മാണി വരെയാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.