Home Featured ബലി പെരുന്നാൾ: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബലി പെരുന്നാൾ: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

by മൈത്രേയൻ

ബെംഗളൂരു: സംസ്ഥാനത്ത് ബക്രീദ് ആഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ ക്ഷമ, ഹജ്ജ്-വഖഫ് വകുപ്പ് പുറത്തിറക്കി. ഈ മാസം 21ന് ബുധനാഴ്ച ആണ് ബക്രീദ് ആഘോഷം.

മാനദണ്ഡങ്ങൾ

  • പള്ളികളിൽ പരമാവധി അമ്പത് ആളുകൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ.
  • വിശ്വാസികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ് .
  • പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ വീടുകളിൽ നമസ്കാരം നടത്തണം.
  • പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കുന്നതിനും കൈകൾ കഴുകുന്നതിനുമുള്ള സൗകര്യമൊരുക്കണം.
  • നമസ്കാരത്തിനുള്ള പായ സ്വന്തമായി കൊണ്ടുവരണം.
  • പരസ്പരം കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും പാടില്ല.
  • പാർക്ക്, റോഡ്, കാൽനടപ്പാത, ആശുപത്രികൾ, നഴ്സിങ് ഹോം എന്നിവിടങ്ങളിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതിനും വിലക്കുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group