കർണാടക: കൃഷിയിടത്തില്‍ നിന്ന് മാര്‍കെറ്റില്‍ എത്തിച്ച പച്ചക്കറികളുടെ വില്‍പന തടഞ്ഞ പൊലീസുകാരോടുള്ള പ്രതിഷേധം മല്ലിയില കെട്ടുകള്‍ റോഡില്‍ വിതറി പ്രകടിപ്പിച്ച് കര്‍ഷകന്‍.
വിജയപുര മാര്‍കെറ്റ് പരിസരത്ത് ഭീമഗൗഢ ബിരദര്‍ എന്ന കര്‍ഷകനാണ് രോഷാകുലനായത്. ഡൊമനല്‍ ഗ്രാമത്തില്‍ നിന്നാണ് ഇദ്ദേഹം പച്ചക്കറികളുമായി എത്തിയത്. എന്നാല്‍ കോവിഡ് കര്‍ഫ്യൂ കാരണം മാര്‍കെറ്റ് തുറക്കില്ലെന്നും വേഗം മടങ്ങിപ്പോവണം എന്നും ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അറിയിച്ചു.കുറച്ചു നേരം വില്‍പ്പന നടത്താന്‍ അനുവദിക്കണം എന്ന് കെഞ്ചിയെങ്കിലും ഫലമുണ്ടായില്ല.
‘കോവിഡിന്റെ പേരില്‍ എന്തൊക്കെയാണീ ചെയ്തുകൂട്ടുന്നത്? കച്ചവടം ചെയ്യാതെ വെറുതെയിരുന്നാല്‍ എന്തെങ്കിലും തിന്നാന്‍ കിട്ടുമോ’- മല്ലിയിലക്കെട്ടുകള്‍ വലിച്ചെറിയുന്നതിനിടെ അയാള്‍ ഉറക്കെ ആരാഞ്ഞുകൊണ്ടിരുന്നു. പൊലീസുകാര്‍ തികഞ്ഞ മൗനം പാലിച്ചു.