കർണാടക: കര്‍ണാടകയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞെന്നാരോപിച്ച് ഹിന്ദു ജാഗ്രണ വേദികെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിലെ സ്‌കൂളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. സ്‌കൂള്‍ കോമ്ബൗണ്ടില്‍ അനുവാദമില്ലാതെ പ്രവേശിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയെന്നാണ് പരാതി.
ക്രിസ്മസ് ആഘോഷം സ്‌കൂള്‍ നടത്തരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ ചില മാതാപിതാക്കളോടൊപ്പം ഹിന്ദു ജാഗ്രണ വേദികെ പ്രവര്‍ത്തകര്‍ എത്തി ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍നിന്ന് 50 രൂപ പിരിവെടുക്കുന്നത് ചോദ്യം ചെയ്തതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയരുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു