ബെംഗളൂരു: കൂട്ടപീഡനത്തിനിരയായ 16 വയസ്സുകാരിക്ക് 25 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കർണാടക ഹൈക്കോടതി ധാർവാഡ് ബെഞ്ച് അനുവാദം നൽകി. 24 ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രത്തിനു നിയമാനുമതിയില്ലെന്ന് ആശുപത്രികൾ അറിയിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
മകൾക്കു നേരെയുണ്ടായ അക്രമത്തിന്റെ ദുരിതം തുടർന്നും പേറാൻ കഴിയില്ലെന്നു കാട്ടിയുള്ള അമ്മയുടെ ഹർജിയിലാണ് ജസ്റ്റിസ് എൻ.എസ്.സഞ്ജയ് ഗൗഡയുടെ നടപടി. ഗർഭം തുടരാൻ നിർബന്ധിക്കുന്നതു പെൺകുട്ടിയുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നു കോടതി വിലയിരുത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്നുള്ള കേസ് ബെളഗാവി സദാൽഗ പൊലീസാണ് അന്വേഷിക്കുന്നത്.