തിരുവനന്തപുരം: കാറുകള്‍ കര്‍ണാടകയില്‍ എത്തിച്ച് രൂപമാറ്റം വരുത്തി ആംബുലന്‍സുകളാക്കുന്ന തട്ടിപ്പ് പിടികൂടാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് കൊറോണ വ്യപനം വര്‍ദ്ധിക്കുകയും ആംബുലന്‍സുകളുടെ ആവശ്യകത ഉയരുകയും ചെയ്തതോടെയാണ് പലരും ഈ തട്ടിപ്പിന് മുതിരുന്നത്. രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന നീക്കം മുളയിലേ നുളളാനുളള തയ്യാറെടുപ്പിലാണ് മോട്ടോര്‍ വാഹന വകുപ്പ്.
*ഉഡുപ്പി ജില്ലയിൽ വരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു*
സംസ്ഥാനത്ത് ഇത്തരത്തില്‍ ഇരുന്നൂറോളം വാഹനങ്ങളാണ് രൂപമാറ്റം വരുത്തി നിരത്തുകളില്‍ ഓടിക്കുന്നത്. മുന്‍പ് കാറുകളെ ആംബുലന്‍സാക്കിയാല്‍ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, വാഹന നിര്‍മ്മാതാക്കള്‍ ആംബുലന്‍സുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചതിനു ശേഷം രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കില്ല.
കേരളത്തില്‍ കാറുകള്‍ ആംബുലന്‍സുകളാക്കി മാറ്റുന്ന സ്ഥാപനങ്ങളില്ല. കര്‍ണാടകയിലാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങളും ഏജസികളും അധിമായി കാണപ്പെടുന്നത്. മറുനാട്ടില്‍ നിന്നും ഇത്തരത്തില്‍ രൂപമാറ്റം വരുത്തി ആലപ്പുഴയില്‍ എത്തിച്ച വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ നിഷേധിച്ചിരുന്നു.
*കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1220 പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 0.68*