ഗണേശ ചതുര്‍ഥി ആഘോഷവേളയില്‍ താന്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബസനഗൗഢ പടില്‍ യന്തല്‍ എംഎല്‍എ പറഞ്ഞു.
‘ഡെപ്യൂടി കമീഷനറും ജില്ലാ പൊലീസ് സൂപ്രണ്ടും ഇവിടെയുണ്ട്. ഞാന്‍ പ്രഖ്യാപിക്കുന്നു, ഒരു നിയന്ത്രണവും പാലിക്കില്ല.നിങ്ങള്‍ എന്ത് ചെയ്തുകളയുമെന്നാണ്? ഏറിയാല്‍ വെടിവെച്ചു കൊല്ലുമായിരിക്കും. ഞാന്‍ മരിക്കാന്‍ തയ്യാറാണ്. നല്ല കാര്യം ചെയ്ത് മരിക്കുന്നതില്‍ സന്തോഷമേയുള്ളൂ’- ബംഗളുരുവിൽ ഔദ്യോഗിക യോഗത്തില്‍ എം എല്‍ എ പറഞ്ഞു.
*കേരളത്തിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം,പതിനൊന്ന്ജില്ലകളില് 50 ശതമാനത്തിലേറെ കിടക്കളും നിറഞ്ഞു*
വാരാന്ത്യ കര്‍ഫ്യൂവും മാസ്ക് ധരിക്കലുമെല്ലാം അശാസ്ത്രീയമാണ്. ഒഴിവാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ബൈപ്പനഹള്ളി റെയിൽവേ ടെർമിനൽ പൂർത്തിയായി.*